മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 25 പേർക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.കൽപ്പറ്റ വടുവഞ്ചാൽ സ്വദേശി സുമേഷിൻറെ മൃതദേഹം ആണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. കൽപ്പറ്റ സ്വദേശി ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.
വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ കാണാതായിട്ടുണ്ട്.
അതേസമയം, അപകടത്തിൽ മരിച്ച 49 മൃതദേഹങ്ങൾ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി. ചൊവ്വാഴ്ച്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബൈ ഹൈ റിഗ്ഗിലെ ബാര്‍ജുകൾ അപകടത്തില്‍പ്പെട്ടത്.
ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാ മാറ്റങ്ങൾ മുംബൈ നഗരത്തെ വലിയ രീതിയിലാണ് ബാധിച്ചത്. മിക്കവാറും സ്ഥലങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാവുകയും ആളുകൾക്ക് കഴിയുന്നത്ര വീട്ടിൽ തന്നെ കഴിയാനുള്ള നിർദ്ദേശം ഭരണകൂടം നൽകുകയും ചെയ്തു. പ്രകൃതിക്ഷോഭം ഉണ്ടാക്കിയ കെടുതികളെ അതിജീവിക്കാൻ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കഷ്ടപ്പെടുമ്പോൾ പ്രധാനപ്പെട്ട ഒരു കാഴ്ച എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. സമുദ്രത്തിൽ ഇത്രയും കാലമായി നിക്ഷേപിച്ച മാലിന്യമൊക്കെ കരയിലടിഞ്ഞ വളരെ ഗൗരവതരമായ കാഴ്ചയാണ് അത്.
You may also like:Black Fungus | സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം; ഇന്നലെ മരിച്ച പത്തനംതിട്ട സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു
അടിയന്തിരമായി മാലിന്യ നിർമാർജനത്തിന് കൂടുതൽ കർശനമായ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ കാഴ്ച ചൂണ്ടിക്കാട്ടുന്നത്. നമുക്ക് സങ്കൽപ്പിക്കാവുന്നതിലുമപ്പുറം സമുദ്രങ്ങൾ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മാലിന്യക്കൂനകളുടെ ചിത്രങ്ങൾ പറയാതെ പറയുന്നത്. ചുഴലിക്കാറ്റ് അടങ്ങിയതിന് ശേഷം നാല് വലിയ ട്രക്ക് മാലിന്യങ്ങൾ ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബി എം സി) ഔദ്യോഗിക വക്താവ് അറിയിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
You may also like:സത്യപ്രതിജ്ഞക്കായി ഒരുക്കിയ പന്തൽ പൊളിക്കില്ല; സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ കോവിഡ് വാക്സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും
"ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തുള്ള ഏതാനും കല്ലുകൾ ചുഴലിക്കാറ്റിന്റെ ആഘാതം മൂലം ഇളകിത്തെറിച്ചു പോയിട്ടുണ്ട്. ഒപ്പം അവിടത്തെ ഫുട്പാത്തിനും ചെറിയ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്," മുൻസിപ്പൽ കോർപ്പറേഷന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ഈ സ്ഥലത്ത് ബാരിക്കേഡുകൾ വെച്ച് ആളുകളുടെ പ്രവേശനം തടഞ്ഞതായും അറ്റകുറ്റപ്പണികൾക്കായി ഇളകി മാറിയ കല്ലുകൾ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുംബൈ മേയർ കിഷോരി പട്നേക്കറും സംഭവസ്ഥലം സന്ദർശിക്കുകയും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപത്ത് ഉണ്ടായ കേടുപാടുകൾ നേരിട്ട് കണ്ട് വിലയിരുത്തുകയും ചെയ്തു. ദക്ഷിണ മുംബൈയിലെ മറൈൻ ഡ്രൈവിന് സമീപം കടലിൽ നിന്നുള്ള ടൺ കണക്കിന് മാലിന്യങ്ങളാണ് അടിഞ്ഞു കൂടിയതെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone Tauktae