മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് അപകടത്തിൽ പിതാവിന് പിന്നാലെ നാല് വയസുള്ള മകളും മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ഗുരുതരമായി പരിക്കേറ്റ ഷിബു ഇന്നലെ മരിച്ചിരുന്നു
തിരുവനന്തപുരം: മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാല് വയസ്സുള്ള കുഞ്ഞും മരിച്ചു. പിരപ്പൻകോട് പ്ലാവിള വീട്ടിൽ ഷിബുവിന്റെ മകൾ അലംകൃതയാണ് മരിച്ചത്. അപകട ദിവസം തന്നെ ഷിബു മരിച്ചിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. റോഡിനു വശത്ത് നിറുത്തിയിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ടു വന്ന ആംബുലൻസ് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലംകൃത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗിയുമായി കട്ടപ്പനയിലേയ്ക്ക് പോയി തിരുവനന്തപുരത്തേയ്ക്ക് മടങ്ങി വന്ന ആംബുലൻസ് നിയന്ത്രണംവിട്ട് വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തുവെച്ച് ഷിബുവിന്റെ ബൈക്കിൽ ഇടിച്ചു. രാവിലെ 6.30 ഓടെയായിരുന്നു അപകടം. സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്.
advertisement
ആംബുലൻസിലെ പുരുഷ നഴ്‌സായ 22 കാരനായ അമലാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. ആംബുലൻസ് ഡ്രൈവറായ വിനീത് യാത്രാക്ഷീണം മൂലം ആ സമയം ഉറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഷിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 9:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് അപകടത്തിൽ പിതാവിന് പിന്നാലെ നാല് വയസുള്ള മകളും മരിച്ചു