തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നിർത്തലാക്കി

Last Updated:

റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് പുതിയ തീരുമാനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളിൽ ഇനി മുതൽ റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് പകൽ സമയങ്ങളിൽ കയറാനാകില്ല. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളിലാണ് പകൽസമയ സ്ലീപ്പർ ടിക്കറ്റ് നിർത്തലാക്കിയത്.
റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന പരാതിയെത്തുടർന്നാണ് പുതിയ തീരുമാനം. എന്നാൽ തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് എല്ലാ കോച്ചുകളിലും കയറാനാകും. പാലക്കാട് ഡിവിഷനിൽ കോവിഡിന് ശേഷം സ്ലീപ്പർ ടിക്കറ്റ് നൽകുന്നത് പുനരാരംഭിച്ചിട്ടില്ല. യാത്രക്കാരുടെ നിരന്തരമായ അഭ്യാർഥനയെ തുടർന്നാണ് തിരുവനന്തപുരം ഡിവിഷനിൽ സ്ലീപ്പർ ടിക്കറ്റുകൾ നൽകിത്തുടങ്ങിയത്. അതേസമയം തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 20 പകൽ ട്രെയിനുകളിലെ ഡി-റിസർവ്ഡ് കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുത്ത് കയറാനാകും.
ഡിറിസർവ്ഡ് കോച്ചുകളിൽ യാത്ര ചെയ്യാവുന്ന ട്രെയിനുകൾ
തിരുവനന്തപുരം-മുംബൈ നേത്രാവതി (16346)
advertisement
ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് (22640)
തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348)
ചെന്നൈ-മംഗളൂരു-ചെന്നൈ മെയിൽ (12601/12602)
തിരുവനന്തപുരം-മംഗളൂരു-തിരു. മലബാർ (16629/16630)
മംഗളൂരു-ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് (22638/ 22637)
ചെന്നൈ-കൊല്ലം അനന്തപുരി (16723/16724)
കണ്ണൂർ-യശ്വന്ത്പുർ (16528)
ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് (22639)
മംഗളൂരു-ചെന്നൈ എഗ്മോർ (16160/16159)
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി (17229)
കന്യാകുമാരി-പുണെ (16382)
തിരുവനന്തപുരം-ചെന്നൈ (12624)
കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് (16525)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളിൽ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നിർത്തലാക്കി
Next Article
advertisement
ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; ക്രൂ ഡ്യൂട്ടി ചട്ടത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡിജിസിഎ
ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി; ക്രൂ ഡ്യൂട്ടി ചട്ടത്തില്‍ താല്‍ക്കാലിക ഇളവ് നല്‍കി ഡിജിസിഎ
  • ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് നല്‍കി.

  • പൈലറ്റുമാരുടെ ജോലി സമയം ചട്ടം പിന്‍വലിച്ചു.

  • ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിസന്ധി രൂക്ഷം.

View All
advertisement