എത്തിയത് അധ്യാപികയായി; യോഗ്യതയുള്ളതുകൊണ്ടെന്നും ദീപാ നിശാന്ത്

Last Updated:
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയത് യോഗ്യതയുള്ളത് കൊണ്ടെന്ന് ദീപാ നിശാന്ത്. കവിത എഴുതുന്നയാള്‍ എന്ന നിലയില്‍ അല്ല തന്നെ സ്‌കൂള്‍ കലോത്സവത്തിന് ക്ഷണിച്ചതെന്നും അവര്‍ ആലപ്പുഴയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. അധ്യാപികയെന്ന നിലയില്‍ രചനാ മത്സരം വിലയിരുത്താന്‍ യോഗ്യതയുള്ളതിനാലാണ്ണ് വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവര്‍ ദീപാ നിശാന്ത് പറഞ്ഞു.
നേരത്തെ പൊതു സമൂഹത്തില്‍ നിന്നും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടെന്ന് ദീപ നിശാന്ത് ന്യൂസ് 18 നോട് പറഞ്ഞിരുന്നു. തന്നെ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയാണ് കലോല്‍സവത്തില്‍ നിന്ന് മടങ്ങുന്നതെന്നും വിവാദങ്ങളെ കുറിച്ച് നിലപാട് നേരത്തെ വ്യക്തമാക്കിയാണെന്നും എന്തുകൊണ്ടാണ് ശ്രീചിത്രനെതിരെ പ്രതിഷേധമില്ലാത്തതെന്നും അവര്‍ ചോദിച്ചിരുന്നു.
Also Read:  പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താൻ ശ്രമമെന്ന് ദീപ നിശാന്ത്
സ്ത്രീ ആയതിനാലാണ് ഈ വിധം മാറ്റി നിര്‍ത്തുന്നതെങ്കില്‍ നിശബ്ദയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കി. കലോത്സവ വേദിയില്‍ വിധികര്‍ത്താവായി എത്തിയ ദീപ നിശാന്തിനെതിരെ ആലപ്പുഴയില്‍ പ്രതിഷേധം ഉണ്ടായിരുന്നു.
advertisement
കലോത്സവത്തിന്റെ ഭാഗമായുള്ള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ നിശാന്ത് എത്തിയത്. എന്നാല്‍, മൂല്യനിര്‍ണയം നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധവുമായി എ ബി വി പി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തുകയായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. പിന്നീട് കെഎസ്‌യു വനിതാ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു ഇവരെയും വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എത്തിയത് അധ്യാപികയായി; യോഗ്യതയുള്ളതുകൊണ്ടെന്നും ദീപാ നിശാന്ത്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement