ദീപാ നിശാന്തിന്റെ കവിതയിൽ കലേഷിന്റെ വരികൾ; മോഷണമെന്ന് ആരോപണം

Last Updated:
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരിയും കോളേജ് അദ്ധ്യാപികയുമായ ദീപ നിഷാന്ത് കവിത മോഷ്ടിച്ചതായി പരാതി. കവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനിൽ പ്രസിദ്ധീകരിച്ചെന്നാണ് പരാതി.
2011ലാണ് 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത കലേഷ് എഴുതുന്നത്. എന്നാൽ ഇപ്പോൾ അധ്യാപികയായ ദീപയുടെ ചിത്രം സഹിതം എകെപിസിറ്റിഎ മാഗസിനില്‍ വന്ന കവിത ചില സുഹൃത്തുക്കൾ അയച്ചുതന്നതോടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് കവി കലേഷ് പറഞ്ഞു. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ച തന്റെ കവിതയുടെ ചിത്രങ്ങൾ സഹിതമാണ് കലേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
advertisement
ഇപ്പോൾ പുറത്തുവന്ന ദീപ നിഷാന്തിന്റെ കവിതയിൽ തന്റെ വരികള്‍ വികലമാക്കി വെട്ടിമുറിച്ചുന്നും തന്‍റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും കലേഷ് ന്യൂസ് 18നോട് പറഞ്ഞു. എന്നാൽ വിവാദത്തോട് പ്രതികരിക്കാൻ ദീപ നിശാന്ത് തയ്യാറായില്ല.
advertisement
കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മറ്റ് സാഹിത്യകാരന്മാരും തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി. 'എനിക്ക് ഇതൊരു സാധാരണ അനുഭവം.'വരികൾ, ബിംബങ്ങൾ, പക്ഷേ മുഴുവൻ കവിതയുടെ അനുഭവമില്ല.. എന്റെ ഒരാദ്യ കാല കവിതയായ രൂപാന്തരം ബാലചന്ദ്രൻ ചുള്ളിക്കാട് വിദ്യാർഥിയായിരിക്കെ അതേപടി തന്റെ പേരിൽ പ്രസിദ്ധീകരിച്ചതായി ഒരു 'പ്രസംഗത്തിൽ അവൻ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട്. ആരാധനയുടെ കടുത്ത രൂപമാണത്' എന്നായിരുന്നു കവി സച്ചിതാനന്ദന്റെ പ്രതികരണം. കവി അജിത് കുമാറും തന്റെ പുസ്തകത്തിന്റെ പേരിൽ സമാനമായ മോഷണ അനുഭവം ഉണ്ടായതായി പ്രതികരിച്ചു.
advertisement
എസ് കലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീപാ നിശാന്തിന്റെ കവിതയിൽ കലേഷിന്റെ വരികൾ; മോഷണമെന്ന് ആരോപണം
Next Article
advertisement
സിപിഎം നേതാവ് ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക്
സിപിഎം നേതാവ് ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക്
  • സി.പിഎം നേതാവ് ജി. സുധാകരൻ കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റു.

  • വിദഗ്ധ ചികിത്സയ്ക്കായി സുധാകരനെ പരുമലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • ഡോക്ടർമാർ സുധാകരന് രണ്ട് മാസം പൂർണ്ണവിശ്രമം നിർദ്ദേശിച്ചു.

View All
advertisement