മലപ്പുറത്ത് പുള്ളിമാൻ ബൈക്കിടിച്ച് ചത്തു; പരിക്കേറ്റ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Last Updated:
മൈലാടി - നിലമ്പൂർ റോഡിൽ മൈലാടി പാലത്തിനും വെളിയംതോടിനും ഇടയിലാണ് അപകടം.
മലപ്പുറം: റോഡിന് കുറുകെ ചാടിയ പുള്ളിമാൻ ബൈക്കിടിച്ച് ചത്തു. മലപ്പുറം, നിലമ്പൂർ മൈലാടി റോഡിൽ ആണ് സംഭവം. പുള്ളിമാനെ ഇടിച്ച് മറിഞ്ഞ ബൈക്കിലെ യാത്രക്കാരൻ ചരളക്കോടൻ അനീസിന് പരിക്കേറ്റു.
മൈലാടി - നിലമ്പൂർ റോഡിൽ മൈലാടി പാലത്തിനും വെളിയംതോടിനും ഇടയിലാണ് അപകടം. പുള്ളിമാൻ ബൈക്കിന് മുന്നിലേക്ക് ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മാനിനെ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ അനീസിന്‍റെ ഹെൽമെറ്റും കണ്ണടയും പൊട്ടി, ശരീരമാകെ പരിക്കും പറ്റി.
ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പുള്ളിമാൻ അവിടെ വെച്ച് തന്നെ ചത്തു. ഏകദേശം ഒന്നര വയസ് പ്രായമുണ്ട്. മാനിനെ വനപാലകർ കുഴിച്ചിട്ടു. കാട്ടുപന്നികളും പുള്ളിമാനുകളും ഉൾപ്പെടെ ഈ മേഖലയിൽ നിരവധി കാട്ടുമൃഗങ്ങളാണ് ഉള്ളത്. ഇവ റോഡ് മറികടക്കുന്നതിനിടെ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2020 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് പുള്ളിമാൻ ബൈക്കിടിച്ച് ചത്തു; പരിക്കേറ്റ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു