വി എം വിനുവിന് തിരിച്ചടി; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഹർജി ഹൈക്കോടതി തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
സെലിബ്രിറ്റീസ് പത്രം വായിക്കാറില്ലേ എന്ന് കോടതി ചോദിച്ചു
കൊച്ചി: കോഴിക്കോട് കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ സംവിധായകൻ വി എം വിനുവിന് കഴിയില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെതിരെ വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് പ്രത്യേകത ഇല്ലെന്നും രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്ന് തന്നെയെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ കൊല്ലത്തെ തിരഞ്ഞെടുപ്പില്‍ പേരുണ്ടെങ്കിൽ ഇപ്പോൾ ഇല്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. സെലിബ്രിറ്റീസ് പത്രം വായിക്കാറില്ലേ എന്ന് കോടതി ചോദിച്ചു. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി മനഃപൂർവം പേര് വെട്ടി എന്ന് വി എം വിനു നേരത്തെ ആരോപിച്ചിരുന്നു. നിങ്ങളുടെ കഴിവ് കേടിന് മറ്റ് പാർട്ടികളെകുറ്റം പറഞ്ഞിട്ട് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു.
വോട്ടർ ലിസിറ്റിൽ പേരുണ്ടോ ഇല്ലയോ എന്നും പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിന് നിൽക്കുന്നത് എന്ന് കോടതി ചോദിച്ചു. തിരുവനന്തപുരത്തെ വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നു അവസന നിമിഷമാണ് പേര് വെട്ടിയത് അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി വ്യക്തമാക്കി.
advertisement
Summary: Film Director V M Vinu will not be able to contest as a UDF candidate in the Kozhikode Corporation elections. The High Court dismissed the petition filed by V M Vinu against the exclusion of his name from the voters' list. The High Court clarified that Vinu receives no special privilege just because he is a celebrity, and that politicians and common citizens are to be treated equally.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
November 19, 2025 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വി എം വിനുവിന് തിരിച്ചടി; തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല; ഹർജി ഹൈക്കോടതി തള്ളി


