advertisement

കൈമുട്ടിൽ അസഹ്യമായ വേദന; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്

Last Updated:

പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം

News18
News18
ആലപ്പുഴ: അസഹ്യമായ കൈമുട്ട് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 36-കാരന്റെ കൈമുട്ടിൽ നിന്ന് കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്. ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ കൈമുട്ടിൽ നിന്നാണ് പട്ടിയുടെ പല്ല് പുറത്തെടുത്തത്. 11 -ാം വയസ്സിൽ സ്‌കൂൾ വിദ്യാർഥിയായിരിക്കേ കടിച്ച പട്ടിയുടെ പല്ലാണ് 25 വർഷത്തിന് ശേഷം കണ്ടെത്തിയത്.
കൈമുട്ട് വേദനയുമായാണ് വൈശാഖ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ മുട്ടില്‍ തൊലിയോടു ചേര്‍ന്ന് കൂര്‍ത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തി. പട്ടിയുടെ കടിയേറ്റസമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമാണ് ചെയ്തിരുന്നത്. മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സ നടത്തിയില്ല. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴയായതോടെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും പ്രശ്‌നം കണ്ടെത്തിയില്ല.
ഒടുവിലാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയ നടത്തുന്ന സമയത്ത് പട്ടി കടിച്ചിട്ടുള്ള കാര്യം സര്‍ജന്‍ ഡോ. മുഹമ്മദ് മുനീര്‍ അറിഞ്ഞിരുന്നില്ല. മുഴ മാറ്റുന്നതിനിടെയാണ് പല്ലിന്റെ ഭാ​ഗം തെളിഞ്ഞുവന്നത്. ശസ്ത്രക്രിയ കഴിയുന്നതിനിടെയാണ് 25 വര്‍ഷം മുന്‍പ് പട്ടികടിച്ച കാര്യം വൈശാഖ് ഡോക്ടറോട് പറഞ്ഞത്. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം.ചേർത്തല താലൂക്ക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈമുട്ടിൽ അസഹ്യമായ വേദന; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement