advertisement

Thrikkakara by-election | തൃക്കാക്കരയിൽ ഡോ: ജോ ജോസഫ് എൽ.ഡി.എഫ്. സ്ഥാനാർഥി

Last Updated:

Dr Jo Joseph to contest for LDF in Thrikkakara | ഹൃദ്രോഗ വിദഗ്ധനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ജോ ജോസഫ് എൽ.ഡി.എഫ്. സ്ഥാനാർഥി

ഡോ. ജോ ജോസഫ്
ഡോ. ജോ ജോസഫ്
തൃക്കാക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കൊച്ചി ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ജോ ജോസഫിനെ തീരുമാനിച്ചു. തൃക്കാക്കര വാഴക്കാല സ്വദേശിയായ ഡോക്ടർ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടി എസ് സി ബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എം.ഡിയും ഡൽഹി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡി.എമ്മും നേടി. ലിസി ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗത്തിന്റെ ഭാഗമാണ് ഇദ്ദേഹം.
ആനുകാലികങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച ലേഖനങ്ങൾ എഴുതാറുണ്ട്. ഇദ്ദേഹം പ്രളയകാലത്ത് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയും അതിനു പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 'ഹൃദയപൂർവ്വം ഡോക്ടർ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara by-election | തൃക്കാക്കരയിൽ ഡോ: ജോ ജോസഫ് എൽ.ഡി.എഫ്. സ്ഥാനാർഥി
Next Article
advertisement
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്‌മെന്റില്‍ ടി പി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
  • പേരാമ്പ്ര എൽഡിഎഫ് പ്രചാരണ വാഹനത്തിലെ വിവാദ അനൗൺസ്മെന്റിൽ ടി.പി. രാമകൃഷ്ണന് നോട്ടീസ്

  • മതസ്പർധ വളർത്തുന്നതാണെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചതാണെന്നുമാണ് യുഡിഎഫ് നൽകിയ പരാതിയിൽ ആരോപണം

  • ടി പി രാമകൃഷ്ണൻ വിവാദ പ്രചാരണം അറിവോടെയല്ലെന്നും അന്വേഷണത്തോടും സഹകരിക്കുമെന്നും പ്രതികരിച്ചു

View All
advertisement