തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ചിത്ര എസിനെ പാലക്കാട് ജില്ലാ കളക്ടറായി നിയമിച്ചു. മിനി ആന്റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകി. റാണി ജോർജിനെ സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
Also Read- ‘അമ്മ വീട്ടിലില്ല, രുചിയില്ലെങ്കിൽ ക്ഷമിക്കുക’; ഡിവൈഎഫ്ഐ പൊതിച്ചോറിലെ ഹൃദയം കവരുന്ന കുറിപ്പ്
നിലവിലെ പാലക്കാട് കളക്ടര്‍ ജോഷി മൃണ്‍മയി ശശാങ്കിനെ എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ആയും സുഭാഷ് ടി വിയെ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു.
Also Read- യുവനടിമാർ പ്ലീസ് നോട്ട്! ആരാധകരെ ഞെട്ടിക്കുന്ന സൗന്ദര്യവുമായി പുത്തൻ ലുക്കിൽ നവ്യ നായർ
അശോക് കുമാർ സിങ്ങാണ് ജലവിഭവ വകുപ്പ് സെക്രട്ടറി. എം ജെ രാജമാണിക്യത്തിന് ദേവസ്വം റവന്യു സ്പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. കെ ബിജു പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായും പ്രണബ് ജ്യോതിനാഥ് യുവജനകാര്യ, സ്പോര്‍ട്സ് വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. ബി അശോകിനാണ് കാര്‍ഷിക ഉല്‍പാദക കമ്മീഷണറുടെ അധിക ചുമതല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.