advertisement

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസ്

Last Updated:

അപകടസമയത്ത് മകനല്ല, അവന്റെ സുഹൃത്തുക്കളായ കെഎസ്‌യു പ്രവർത്തകരാണ് കാർ ഓടിച്ചിരുന്നതെന്ന് ബിന്ദു കൃഷ്ണ

News18
News18
കൊല്ലം: കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച് ഹോക്കി താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ് പോലീസാണ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകിട്ട് 6.40-ഓടെയാണ് അപകടം നടന്നത്. കെഎൽ 16 ആർ 2935 എന്ന നമ്പറിലുള്ള കാർ അമിതവേഗതയിലെത്തി ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കായലിലേക്ക് തെറിച്ചുവീണ കുട്ടികൾക്ക് ഗുരുതരമായ പരിക്കേറ്റു. ചിന്നു ലക്ഷ്മിക്ക് നട്ടെല്ലിനും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലുണ്ട്, കൂടാതെ ആന്തരിക രക്തസ്രാവവുമുണ്ടായി. ധനലക്ഷ്മിയുടെ കാലിനും അസ്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ഇരുവരും ചികിത്സയിലാണ്.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b) എന്നിവയും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്.
advertisement
അപകടമുണ്ടാക്കിയ വാഹനം തന്റെ മകന്റേതാണെന്ന് ബിന്ദു കൃഷ്ണ സ്ഥിരീകരിച്ചു. എന്നാൽ അപകടസമയത്ത് മകനല്ല, അവന്റെ സുഹൃത്തുക്കളായ കെഎസ്‌യു പ്രവർത്തകരാണ് കാർ ഓടിച്ചിരുന്നതെന്ന് അവർ വിശദീകരിച്ചു. പരിക്കേറ്റ കുട്ടികളുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ഒരു വാഹനാപകടത്തെ സിപിഐഎം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസ്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement