DYFI നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ ലഹരിക്കേസ് പ്രതികൾ; വിവരം ശേഖരിച്ച് പൊലീസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെയും പ്രതികൾ പങ്കെടുത്തെന്നാണ് ആരോപണം
പത്തനംതിട്ട: ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറിയും ബ്ലോക്ക് സെക്രട്ടറിയേറ്റംഗവുമായ റിയാസ് റഫീക്ക് പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പമാണെന്ന് ആരോപണം. പിറന്നാൾ ആഘോഷത്തിൽ എംഡിഎംഎ കേസിലെയും കഞ്ചാവു കേസിലെയും പ്രതികൾ പങ്കെടുത്തെന്നാണ് ആരോപണം ഉയരുന്നത്.
വ്യാഴാഴ്ച രാത്രി സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളും പങ്കെടുത്തിരുന്നു. പാറക്കോട് ടൗണിൽ വച്ചായിരുന്നു ഇവരുടെ പിറന്നാൾ ആഘോഷവും ദീപാവലി ആഘോഷവും നടന്നത്. ഈ ആഘോഷത്തിലായിരുന്നു പന്തളത്തു നിന്നും 154 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ പ്രതി രാഹുൽ, കഞ്ചാവ് കേസിലെ പ്രതി അജ്മൽ എന്നിവർ പങ്കെടുത്തിരുന്നത്.
തിരുനെൽവേലി ജയിലിൽ നിന്നും പുറത്തിറങ്ങിയ അജ്മൽ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട ആഘോഷം കൂടിയായിരുന്നു ഇത്. എന്നാൽ ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ പുറത്തുനിന്നുള്ളവർ തങ്ങൾക്കിടയിലേക്ക് വന്നുകയറിയതാണെന്നാണ് നേതാക്കളുടെ ന്യായീകരണം.
advertisement
കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം. ഇതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ആഘോഷത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അനന്തു മധുവും പറക്കോട് മേഖലയിലെ ബ്രാഞ്ച് സെക്രട്ടറിമാരും പങ്കെടുത്തിരുന്നതാണ്. കാപ്പാ കേസുകളിലെ പ്രതികളും ഉൾപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പൊലീസ് വിവരം ശേഖരിച്ച് വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
November 02, 2024 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ ലഹരിക്കേസ് പ്രതികൾ; വിവരം ശേഖരിച്ച് പൊലീസ്