ഡിവൈഎഫ്ഐ മവാസോ 2025; യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ അവാർഡ് റോബിൻ കനാട്ടിന്

Last Updated:

റോബോട്ടിക്സും എ ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് അംഗപരിമിതികളുള്ളവരുടെ പുനരധിവാസത്തിനായി ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്ത കമ്പനിയുടെ സ്ഥാപകനും സി ഇ ഒ യുമാണ് റോബിൻ

News18
News18
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മവാസോ 2025 ന്റെ ഭാഗമായി കേരളത്തിലെ മികച്ച യുവ സംരംഭക പ്രതിഭയ്ക്ക് ഏർപ്പെടുത്തിയ യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ അവാർഡ് റോബിൻ കനാട്ട് തോമസിന്. റോബോട്ടിക്സും എ ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് അംഗപരിമിതികളുള്ളവരുടെ പുനരധിവാസത്തിനായി ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്ത കമ്പനിയുടെ സ്ഥാപകനും സി ഇ ഒ യുമാണ് റോബിൻ. മാർച്ച്‌ 1 ന് രാവിലെ 11 മണിക്ക് നടക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മവാസോയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് നൽകും. ഒരുലക്ഷം രൂപയടങ്ങുന്നതാണ് പുരസ്കാരം.
മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.  ആഫ്രിക്കൻ ഭാഷയായ സ്വാഹിലിയിൽ നിന്നെടുത്ത 'മവാസോ' എന്ന വാക്കിനർത്ഥം "ആശയങ്ങൾ" എന്നാണ്. വിവിധ വകുപ്പ് മന്ത്രിമാർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, വികെസി ഗ്രൂപ്പ് സ്ഥാപകൻ വി കെ സി‌ മമ്മദ് കോയ, കേരളത്തിൽ നിന്നുള്ള പ്രമുഖ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരായ ജോയ് സെബാസ്റ്റ്യൻ, റമീസ് അലി, വിമൽ ഗോവിന്ദ്, ദേവിക ചന്ദ്രശേഖരൻ, സജീഷ് കെ‌ വി, അഫ്സൽ സാലു, ജിസ് ജോർജ്, രജിത് രാമചന്ദ്രൻ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽ അതിഥികളായെത്തും.
advertisement
കേരളത്തിലെ യുവാക്കളുടെ ആശയങ്ങളെ യാഥാർത്ഥ്യമാക്കി ലോകനിലവാരത്തിലേക്കുള്ള ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും യുവജനങ്ങളുടെ മനസ്‌ പാകപ്പെടുത്തി അവർക്ക് പുതിയ അവസരങ്ങൾ ഒരുക്കുകയാണ്‌ ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിവൈഎഫ്ഐ പറയുന്നു.‌
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡിവൈഎഫ്ഐ മവാസോ 2025; യൂത്ത് സ്റ്റാർട്ടപ്പ് ഐക്കൺ അവാർഡ് റോബിൻ കനാട്ടിന്
Next Article
advertisement
ജമ്മുകശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു
ജമ്മുകശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു
  • ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു.

  • മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് സജീഷ് (48) ആണ് അപകടത്തിൽ മരിച്ചത്.

  • 27 വർഷമായി സൈനികനായി സേവനം അനുഷ്ടിച്ച സജീഷിന്റെ മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും.

View All
advertisement