ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; DYFl പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തു
- Published by:Vishnupriya S
- news18-malayalam
Last Updated:
സിസിടിവി ക്യാമറകളും ഹോട്ടലിന്റെ ബോർഡും സമീപമുണ്ടായിരുന്ന ചെടിച്ചട്ടികളുമടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചു
കോട്ടയം: ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തു. കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിന് നേരെയായിരുന്നു പ്രതിഷേധം.
സിസിടിവി ക്യാമറകളും ഹോട്ടലിന്റെ ബോർഡും സമീപമുണ്ടായിരുന്ന ചെടിച്ചട്ടികളുമടക്കം ഡിവൈഎഫ്ഐ പ്രവർത്തകർ നശിപ്പിച്ചു. കഴിഞ്ഞ 29-ന് ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം കഴിച്ചതിന് പിന്നലെയാണ് രശ്മിയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. മെഡിക്കല്‍ കോളേജ് നഴ്‌സിങ് ഹോസ്റ്റലിലേക്ക് വരുത്തിയാണ് ഭക്ഷണം കഴിച്ചത്.
സഹോദരന്‍ വിഷ്ണുരാജിനും ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 26 പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. രശ്മിയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് സഹപ്രവർത്തകർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗാവസ്ഥ ഗുരുതരമാകുകയും അണുബാധ, വൃക്കയും കരളുമടക്കമുള്ള അവയവങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
advertisement
എന്നാല്‍, തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരിച്ചു. ഇതിനിടെ ഡയാലിസിസിന് വിധേയമാക്കുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. മലപ്പുറം കുഴിമന്തി റസ്റ്റോറന്റിൽ നിന്ന് ബക്ഷണം കഴിച്ച ഇരുപതിലധികം ആളുകൾക്ക് ഭക്ഷ്യവിഷ ബാധയേറ്റ സാഹചര്യത്തിൽ നഗരസഭാ അധികൃതർ ഹോട്ടലിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തിരുന്നു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2023 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; DYFl പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തു