'കിത്താബിനൊപ്പം'; ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം: ഡിവൈഎഫ്ഐ
Last Updated:
ആലപ്പുഴ: "കിതാബ്" നാടകത്തിനെതിരെ, കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ഡി വൈ എഫ് ഐ. മതമൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കു ഊർജ്ജം പകരാൻ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂവെന്നും ഡി വൈ എഫ് ഐ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്. അത് സെലക്ടീവാകാൻ പാടില്ല, "കിതാബ്" നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാർഥിനികളെ നമ്മൾ കണ്ടു. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണെന്നു ഡി വൈ എഫ് ഐ പ്രസ്താവനയിൽ പറയുന്നു.
ഡിവൈഎഫ്ഐ എക്കാലവും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 4:53 PM IST


