കോഴിക്കോട്: റിലീസിനു മുമ്പു തന്നെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ റെക്കോർഡ് തകർത്ത് മോഹൻലാൽ ചിത്രം ഒടിയൻ. കോഴിക്കോടാണ് ഒടിയന്‍റെ റെക്കോർഡ് തകർക്കൽ. കഴിഞ്ഞദിവസമായിരുന്നു മോഹൻലാൽ ചിത്രമായ ഒടിയന്‍റെ മുൻകൂർ ബുക്കിംഗ് ആരംഭിച്ചത്. മുൻകൂർ ബുക്കിംഗ് തുടങ്ങി ഒറ്റദിവസം കൊണ്ടു തന്നെ ഹൗസ് ഫുൾ ആണ് ഓരോ ഷോകളും.
കോഴിക്കോടുള്ള അപ്സര തിയേറ്ററിലെ ബാഹുബലിയുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡാണ് മുൻകൂർ ബുക്കിംഗിന്‍റെ ആദ്യദിവസം തന്നെ ഒടിയൻ തകർത്തത്. അപ്സര തിയേറ്ററിലെ ആദ്യദിവസത്തെ ആറ് ഷോകളുടെ ടിക്കറ്റുകൾ മുഴുവനായും ഇന്നലെ തന്നെ വിറ്റുപോയി. കണക്കനുസരിച്ച് 7,31,580 (ഏഴുലക്ഷത്തിമുപ്പത്തിഒന്നായരത്തി അഞ്ഞൂറ്റിഎൺപതു രൂപ) ഒടിയൻ ആദ്യദിനം അപ്സരയിൽ മാത്രം നേടിക്കഴിഞ്ഞു.
ബാഹുബലി 2 അവിടെ നേടിയ കളക്ഷന് മുകളിലാണ് ഇത്. അപ്സരയിൽ ഇനിയും ഒടിയൻ ഷോകൾ ആദ്യദിനം ചേർക്കാൻ സാധ്യതയുണ്ട് എന്നിരിക്കെ ഈ കണക്കു ഇനിയും ഉയരും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.