വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വകുപ്പ് കസ്റ്റഡിയില്‍ എടുത്തു; കണ്ണൂരില്‍ നാടകീയരംഗങ്ങള്‍

Last Updated:

നിയമങ്ങള്‍ ലംഘിച്ച് വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴച വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് മോട്ടോര്‍ വകുപ്പ് ഇവരുടെ വാഹനം പിടിച്ചെടുത്ത്.

E Bulljet
E Bulljet
വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി.
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ആര്‍.ടി ഓഫീസില്‍ എത്തിയ യൂട്യൂബര്‍മാര്‍ ബഹളം വെച്ചെന്ന പരാതിയില്‍ ടൗണ്‍ പോലീസ് ഇ.ബുള്‍.ജെറ്റ് സഹോദരന്‍മാരെ അറസ്റ്റ് ചെയ്തു. ഇരിട്ടി അങ്ങാടിക്കടവ് സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെയാണ് മോട്ടോര്‍വെഹിക്കിള്‍ എന്‍ഫോഴ്സ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന എം.വി.ഐ യുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്.
നിയമങ്ങള്‍ ലംഘിച്ച് വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴച വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് മോട്ടോര്‍ വകുപ്പ് ഇവരുടെ വാഹനം പിടിച്ചെടുത്ത്.
advertisement
തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ എത്തിയ യുവാക്കള്‍ വൈകാരികമായി യൂട്യൂബ് ലൈവ് ആരംഭിച്ചു. ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ച് വരുത്തിയത്.
സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ചു, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ആര്‍.ടി ഓഫീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്.
advertisement
അതേ സമയം രാജ്യം മുഴുവന്‍ യാത്ര ചെയ്യുന്നതിനാല്‍ എല്ലാ പ്രദേശങ്ങളിലും ഓടിക്കുന്നതിനുള്ള ലൈറ്റുകളാണ് വാഹനത്തില്‍ ഉള്ളതെന്നാണ് ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ അവകാശപ്പെടുന്നുണ്ട്. നികുതി സംബന്ധിച്ചും നിയമലംഘനം ഉണ്ടായിട്ടില്ലന്നും ഇവര്‍ വ്യക്തമാക്കുന്നു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വകുപ്പ് കസ്റ്റഡിയില്‍ എടുത്തു; കണ്ണൂരില്‍ നാടകീയരംഗങ്ങള്‍
Next Article
advertisement
സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം: കൂടെയുണ്ടായിരുന്ന പ്രവർത്തകനെ സംശയം
സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം: കൂടെയുണ്ടായിരുന്ന പ്രവർത്തകനെ സംശയം
  • യുഡിഎഫ് സ്ഥാനാർഥി ആർ. വിജയന്റെ വീട്ടിൽ നിന്ന് 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയി.

  • പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണ് സ്ഥാനാർഥി ആർ. വിജയന്റെ ആരോപണം.

  • പരാതിക്കാരനും ആരോപണവിധേയനായ പ്രവർത്തകനും തമ്മിൽ നേരത്തെ പണമിടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ്.

View All
advertisement