'സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു'; ഇ.പി ജയരാജൻ
- Published by:Sarika KP
- news18-malayalam
Last Updated:
ആ സാഹസിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി അദ്ദേഹം അന്തമാന്‍ ജയിലില്‍ കഴിഞ്ഞതായും ഇ പി ജയരാജന്‍ പറഞ്ഞു.
കൊച്ചി: സ്വാതന്ത്ര്യസമര കാലത്ത് വി. ഡി സവർക്കർ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ബി.ജെ.പി നേതാക്കളുടെ പേര് പറയാൻ പറഞ്ഞാൽ അവർ വി.ഡി. സവർക്കറെക്കുറിച്ച് പറയുമായിരിക്കുമെന്നും എന്നാൽ അദ്ദേഹം ആ കാലഘട്ടത്തിൽ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.
എന്നാൽ ആ സാഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം അന്തമാൻ ജയിലിൽ കിടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അവിടെ നിന്ന് പുറത്ത് വരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നും ഈ സാഹചര്യത്തിൽ ഹിന്ദു മഹാസഭക്കാർ അദ്ദേഹത്തെ സമീപിച്ചുവെന്നും ജയരാജൻ പറഞ്ഞു. തുടർന്ന് ബ്രിട്ടിഷുകാർക്ക് മാപ്പ് എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. ഇനി എന്റെ ജീവിതകാലഘട്ടം മുഴുവൻ ബ്രിട്ടീഷ് സേവകനായി പ്രവർത്തിച്ചുകൊള്ളാമെന്ന് സവർക്കർ ബ്രിട്ടീഷ് സായിപ്പിന് ദയാഹർജി കൊടുത്തു’- ഇ.പി ജയരാജൻ പറഞ്ഞു.
Also read-‘ജയരാജന്‍ മാസപ്പടിയുടെ ആശാന്; എം.വി ഗോവിന്ദന് പിണറായി വിജയന് ഭജഗോവിന്ദം പാടുന്നു;’ കെ.സുരേന്ദ്രന്
advertisement
ഇതിനെ തുടർന്ന് ഒരു വർഗീയവാദിയായി അദ്ദേഹം പിൽക്കാലത്ത് ജീവിതം നയിച്ചു. ഈ സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ രാഷട്രപതിയെപ്പോലും ഈ ചടങ്ങിന് ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 17, 2023 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു'; ഇ.പി ജയരാജൻ


