'ജയരാജന് മാസപ്പടിയുടെ ആശാന്; എം.വി ഗോവിന്ദന് പിണറായി വിജയന് ഭജഗോവിന്ദം പാടുന്നു;' കെ.സുരേന്ദ്രന്
- Published by:Arun krishna
- news18-malayalam
Last Updated:
ഇതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞി വെക്കുകയാണെന്നും കോട്ടയം മണര്‍കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ. സുരേന്ദ്രന് ആരോപിച്ചു.
കോട്ടയം: മാസപ്പടി വിവാദത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒളിച്ചുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിച്ചും പേയും പറയുകയാണ്. ഇതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് കള്ളന് കഞ്ഞി വെക്കുകയാണെന്നും കോട്ടയം മണര്‍കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ. സുരേന്ദ്രന് ആരോപിച്ചു.
സര്‍ക്കാരിനെ ആക്രമിക്കാന്‍ പാവപ്പെട്ട പെണ്‍കുട്ടിയെ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന ഇ.പി. ജയരാജന്റെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിനും സുരേന്ദ്രന് മറുപടി നല്കി. പാവപ്പെട്ട പെണ്‍കുട്ടിക്ക് മാസാമാസം വ്യക്തിപരമായി ഒരു കാശും കമ്പനിക്ക് വേറെ കാശുമാണോ കൊടുത്തതെന്ന് സുരേന്ദ്രന് ചോദിച്ചു.
ജയരാജന് മാസപ്പടിയുടെ ആശാനാണെന്നും പാര്‍ട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദന് ഇപ്പോള്‍ ‘വിജയ വിജയ വിജയ’ എന്നു വിളിച്ച് പിണറായി വിജയന് ഭജഗോവിന്ദം നടത്തുകയാണെന്നും സുരേന്ദ്രന് പരിഹസിച്ചു.
advertisement
പുതുപ്പള്ളിയില്‍ വികസനമാണ് ചര്‍ച്ചയാവുക. കേന്ദ്രം നടപ്പിലാക്കിയ എല്ലാ പദ്ധതികളും മണ്ഡലത്തില്‍ ചര്‍ച്ചയാക്കും. വികസനം പറഞ്ഞു നടക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും പുതുപ്പള്ളിയിലൂടെ സഞ്ചരിക്കണം. എന്തെങ്കിലും ഒന്ന് കാണിച്ചു തരണം. ഒന്നും പറയായാനില്ലാത്തത് കൊണ്ടാണ് അവര്‍ മണിപ്പുര്‍ വിഷയം ചര്‍ച്ചയാക്കുമെന്ന് പറയുന്നത്.
മണിപ്പുരില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം. അവിടെ നടന്നത് വര്‍ഗീയ സംഘര്‍ഷമാണെന്ന് പ്രചരിപ്പിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ തുടര്‍ച്ചയാണത്. പക്ഷെ ഇത് മനഃപൂര്‍വം മറച്ചുവെക്കുന്നു. പുതുപ്പള്ളിയില്‍ എന്‍ഡിഎയും ഐഎന്ഡിഎയും തമ്മിലാണ് മത്സരമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
August 16, 2023 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജയരാജന് മാസപ്പടിയുടെ ആശാന്; എം.വി ഗോവിന്ദന് പിണറായി വിജയന് ഭജഗോവിന്ദം പാടുന്നു;' കെ.സുരേന്ദ്രന്


