• HOME
  • »
  • NEWS
  • »
  • kerala
  • »
  • Syro Malabar Church Land Deal|  സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ രണ്ട് വൈദികരെ ED ചോദ്യം ചെയ്തു

Syro Malabar Church Land Deal|  സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ രണ്ട് വൈദികരെ ED ചോദ്യം ചെയ്തു

കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയടക്കം 24 പേരെ പ്രതിയാക്കിയാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കർദിനാൾ ജോർജ് ആലഞ്ചേരി 

കർദിനാൾ ജോർജ് ആലഞ്ചേരി 

  • Share this:
    കൊച്ചി: സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ  (Syro Malabar Church Land Deal Case) എറണാകുളം അങ്കമാലി അതിരൂപത മുൻ പ്രോക്യുറേറ്റർ ഫാദർ ജോഷി പുതുവ, ഫാദർ സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. സിറോ മലബാർ സഭയുടെ മൂന്നര ഏക്കർ വരുന്ന ഭൂമി ഇടപാടിൽ കളളപ്പണ ഇടപാട്  നടന്നിട്ടുണ്ടോ എന്നതാണ് ഇ ഡി അന്വേഷിക്കുന്നത്.

    ഭൂമി ഇടപെടുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്തിരുന്നത് ഫാദർ ജോഷി പുതുവയും ഫാദർ സെബാസ്റ്റ്യൻ വടക്കുംപാടൻ ഉൾപ്പെടെ ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഇ ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ജോഷി പുതുവ ചോദ്യം ചെയ്യലിനായി രാവിലെ 10 മണിയോടെ ആണ് എത്തിയത്. ഉച്ചയോടെ ആണ് ഫാദർ സെബാസ്റ്റ്യൻ വടക്കുംപാടൻ  വന്നത്. ഇടപാടിനെക്കുറിച്ച് വൈദികരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നാണ്   എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.  ഭൂമി വിൽപ്പനയിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം.

    Also Read- Nyka | ബിസിനസ് തുടങ്ങിയത് 50-ാം വയസിൽ; 6.5 ബില്യൺ ഡോളർ ആസ്തിയുമായി ലോകസമ്പന്നരുടെ പട്ടികയിൽ ഇടം നേടി നൈക സ്ഥാപക ഫല്‍ഗുനി നയ്യാർ

    കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയടക്കം 24 പേരെ പ്രതിയാക്കിയാണ് ഇ ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭൂമി വിൽപ്പനയുടെ ഇടനിലക്കാർ, ഭൂമി വാങ്ങിയവർ  എന്നിവരും കള്ളപ്പണ കേസിൽ പ്രതികളായിട്ടുണ്ട്.

    ഭൂമി വിൽക്കാൻ   ആധാരത്തിൽ വിലകുറച്ച് കാണിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ആറര കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. വിൽപ്പന നടത്തിയ ഭൂമികളിൽ റവന്യു പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടെന്ന പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം റവന്യു വകുപ്പ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ സർക്കാർ ഭൂമി വിൽപ്പന നടത്തിയിട്ടില്ല എന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. സഭാ നേതൃത്വം ഭൂമി വിൽക്കാൻ ഏൽപിച്ച ഇടനിലക്കാരൻ മറ്റ് പലർക്കും മറിച്ച് കൊടുക്കുകയായിരുന്നു. കേസിലെ പരാതിക്കാരൻ പ്രസന്നപുരം സ്വദേശി പാപ്പച്ചന്‍റെ  മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു.

    Also Read- Poco M4 Pro 5G| പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; പ്രത്യേകതകൾ അറിയാം
    Published by:Rajesh V
    First published: