കളളപ്പണമെന്ന് സംശയം; കാരക്കോണം മെഡിക്കൽകോളേജിന്‍റെ 95 ലക്ഷം രൂപ ഇ.ഡി പിടിച്ചെടുത്തു; MBBS പ്രവേശന പരാതിയിൽ

Last Updated:

MBBS പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന കേസിൽ ഡോ. ബെനറ്റ് ഏബ്രഹാം ,ധർമ്മരാജ റസാലം എന്നിവർ ചേർന്ന് 95 ലക്ഷം രൂപയുടെ കമ്മീഷൻ പറ്റിയെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽകോളേജിന്‍റെ 95 ലക്ഷം രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. എംബിബിഎസ് പ്രവേശനവുമായി ബന്ധപ്പെട്ട തലവരി പരാതിയിലാണ് നടപടി. കള്ളപ്പണമാണെന്ന് പിടിച്ചെടുത്തതെന്നാണ് സൂചന. സി എസ് ഐ ബിഷപ്പ് ധർമ്മ രാജ റസലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് നടപടി ഉണ്ടായത്. MBBS പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന കേസിൽ ഡോ. ബെനറ്റ് ഏബ്രഹാം ,ധർമ്മരാജ റസാലം എന്നിവർ ചേർന്ന് 95 ലക്ഷം രൂപയുടെ കമ്മീഷൻ പറ്റിയെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഇതിന് സമാനമായ തുകയാണ് കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിൽനിന്ന് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട് ബിഷപ്പ് ധർമരാജ് റസാലത്തെ ഇക്കഴിഞ്ഞ ജൂലൈയിൽ വിശദമായി ചോദ്യം ചെയ്തിരുന്നു. റെയ്ഡിൽ കണ്ടെടുത്ത വിവരങ്ങളും ഇ ഡിയുടെ മുന്നിലുള്ള പരാതികളുടെ വസ്തുതകളും അടിസ്ഥാനമാക്കിയാണ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്തത്.
ബിഷപ് ധര്‍മ്മരാജ് റസാലം ,കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണ കേസിലെ ഇ.ഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബിഷപ്പ് അടക്കമുള്ളവര്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നാണ് പരാതി. സി എസ് ഐ സഭ ആസ്ഥാനത്തും മറ്റ് മൂന്നിടങ്ങളിലും മണിക്കൂറുകള്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.
advertisement
ബിഷപ്പിന്റെ ആസ്ഥാനമായ എല്‍ എം എസിലും കാരക്കോണം മെഡിക്കല്‍ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സി എസ്‌ ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തി. പതിമൂന്ന് മണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവര്‍ ഹാജരായിരുന്നില്ല.
advertisement
ബഷപ്പിനെതിരായ പണം തിരിമറി ആരോപണങ്ങളില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ വി.ടി. മോഹനനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയില്‍ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കളളപ്പണമെന്ന് സംശയം; കാരക്കോണം മെഡിക്കൽകോളേജിന്‍റെ 95 ലക്ഷം രൂപ ഇ.ഡി പിടിച്ചെടുത്തു; MBBS പ്രവേശന പരാതിയിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement