• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Police | 'പഠിപ്പിലും മിടുക്കികള്‍' കേരള പോലീസിലെ പുതിയ വനിതാ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

Kerala Police | 'പഠിപ്പിലും മിടുക്കികള്‍' കേരള പോലീസിലെ പുതിയ വനിതാ അംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യത

ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ നടക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തൃശ്ശൂര്‍: സംസ്ഥാന പോലീസ് സേനയിലേക്ക് (Kerala Police) പുതുതായെത്തുന്ന 446 വനിതാ പോലീസുകാരുടെ വിദ്യാഭ്യാസ യോഗ്യത (Educational Qualification) കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയവരാണ്. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ നടക്കും.

  59 പേര്‍ ബി.ടെക് ബിരുദധാരികളാണ്. ഇതില്‍ 7 പേര്‍ എം.ടെക് യോഗ്യതയുള്ളവരാണ്. കൂടാതെ 50 പേര്‍ക്ക് ബി.എഡ്, 6 എം.ബിഎ, 2 എംസിഎ യോഗ്യതയുള്ളവരും പുതിയ ബാച്ചിലുണ്ട്. പി.ജി കഴിഞ്ഞ 50 പേരും ഈ കൂട്ടത്തിലുണ്ട്.

  തിരുവനന്തപുരം ജില്ലയില്‍ നിന്നാണ് പുതിയ ബാച്ചില്‍ ഏറ്റവുമധികം അംഗങ്ങള്‍ ഉള്ളത്. 110 പേര്‍ ജില്ലയില്‍ നിന്ന് സേനയുടെ ഭാഗമാകും. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയില്‍ നിന്നാണ് 3 പേര്‍.

  പരേഡ്, ശാരീരികക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധപരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തിപ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എന്‍ജിനീയറിങ്, കമാന്‍ഡോ ട്രെയിനീങ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍, വി.വി.ഐ.പി. സെക്യൂരിറ്റി, ജംഗിള്‍ ട്രെയിനിങ്, ഫയര്‍ ഫൈറ്റിങ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധപരിശീലനം, ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള പരിശീലനം എന്നിവ ലഭിച്ചു.

  'നിന്നുള്ള യാത്ര വേണ്ട, ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം നിര്‍ബന്ധം'; സ്‌കൂള്‍ ബസുകള്‍ക്ക് മാര്‍ഗ നിര്‍ദേശം


  തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ (Students) യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായിമോട്ടോർ വാഹന വകുപ്പ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയാറാക്കിയത്.

  സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ 'ON SCHOOL DUTY'' എന്ന ബോര്‍ഡ് വയ്ക്കണം. സ്‌കൂള്‍ മേഖലയില്‍ മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം. സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് പത്തു വര്‍ഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ചു വര്‍ഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവര്‍മാര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാര്‍ഡും ധരിച്ചിരിക്കണം.

  കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സര്‍വീസ് വാഹനത്തിലെ ഡ്രൈവര്‍ കാക്കി കളര്‍ യൂണിഫോം ധരിക്കണം. സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കര്‍ പതിക്കേണ്ടതാണ്.

  വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. അവര്‍ കുട്ടികളെ സുരക്ഷിതമായി ബസില്‍ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തില്‍ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു സീറ്റില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാന്‍ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും മോട്ടോര്‍ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.

  ഡോറുകള്‍ക്ക് ലോക്കുകളും ജനലുകള്‍ക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്‌സ് എല്ലാ സ്‌കൂള്‍ വാഹനത്തിലും സൂക്ഷിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികള്‍ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പറ്റുന്ന രീതിയിലുള്ള parabolic റിയര്‍വ്യൂ മിററും ഉണ്ടായിരിക്കണം.

  വാഹനത്തിനകത്ത് Fire extinguisher ഏവര്‍ക്കും കാണാവുന്ന രീതിയില്‍ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കര്‍ട്ടന്‍ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസര്‍ ആയി നിയോഗിക്കേണ്ടതാണ്. സ്‌കൂളിന്റെ പേരും ഫോണ്‍ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദര്‍ശിപ്പിക്കണം. വാഹനത്തിന്റെ പുറകില്‍ ചൈല്‍ഡ് ലൈന്‍ (1098) പോലീസ് (100) ആംബുലന്‍സ് (102) ഫയര്‍ഫോഴ്‌സ് (101), മുതലായ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ വാഹനത്തിലെ ഡ്രൈവിംഗ് രീതികള്‍ കുട്ടികളെ സ്വാധീനിക്കുന്നതിനാല്‍ മാതൃകാപരമായി വാഹനങ്ങള്‍ ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.
  Published by:Arun krishna
  First published: