കാസർഗോഡ് റെയിൽ പാതയിലൂടെ നടന്ന വയോധികന് വന്ദേഭാരത് തട്ടി പരിക്ക്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി ട്രെയിനിൽ കുരുങ്ങി കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെത്തി
റെയിൽപാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികന് വന്ദേഭാരത് എക്സ്പ്രസ് തട്ടി പരിക്ക്. പുതുക്കൈ ചൂട്ട്വം കജനായർ ഇല്ലത്തെ നാരായണൻ കജനായരാണ്(65) അപകടത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കാസർകോട്ടേക്കു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് ഇടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട എൻജിൻ ഡ്രൈവർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതർ വിവരം നീലേശ്വരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
കിഴക്കൻകൊഴുവലിൽ നിന്നു കൊഴുന്തിൽ ഭാഗത്തേക്കുള്ള ചെറിയ റെയിൽവേ പാലത്തിനു സമീപം ഇദ്ദേഹം വീണുകിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്കു മാറ്റി.
advertisement
ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി ട്രെയിനിൽ കുരുങ്ങി കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെത്തിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
June 03, 2023 5:07 PM IST