കോവളം ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ റൂം ബുക്ക് ചെയ്തു; രേഖകൾ കണ്ടെത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
അപായപ്പെടുത്താൻ ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തു
തിരുവനന്തപുരം: കോവളം ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ റൂം ബുക്ക് ചെയ്തതിന്റെ രേഖകൾ തെളിവെടുപ്പിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഴിഞ്ഞ മാസം 14, 15 തീയതികളിലേക്കാണ് റൂം ബുക്ക് ചെയ്തിരുന്നത്. 14 ന് കോവളത്ത് എംഎൽഎ മർദ്ദിച്ചെന്നാണ് പരാതി. സൂയിസൈഡ് പോയിന്റിൽ എത്തിച്ച് അപായപ്പെടുത്താൻ എൽദോസ് ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച്, എംഎൽഎയ്ക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തു.
കേസ് ആസ്പദമായ സംഭവം നടന്ന ദിവസം കോവളം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ രണ്ടു റൂമുകൾ ബുക്ക് ചെയ്തിരുന്നതിന്റെ സുപ്രധാന വിവരങ്ങളാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഒമ്പതാം നമ്പർ മുറിയും പത്താം നമ്പർ മുറിയുമായിരുന്നു എംഎൽഎ സ്വന്തം പേരിൽ ബുക്ക് ചെയ്തത്. ഗസ്റ്റ്ഹൗസിനു മുന്നിലിട്ടും തന്നെ മർദ്ദിച്ചുവെന്ന് യുവതി ക്രൈംബ്രാഞ്ചിനോട് തെളിവെടുപ്പ് സമയത്ത് വിശദീകരിച്ചു.
advertisement
ഓഗസ്റ്റ് 5, 6 തീയതികളിലും എംഎൽഎയ്ക്കൊപ്പം ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു. മർദ്ദനമേറ്റ ദിവസം സൂയിസൈഡ് പോയിന്റിലേക്ക് കൊണ്ടുപോയി കൊക്കയിൽ തള്ളിയിട്ട് തന്നെ അപായപ്പെടുത്താൻ എംഎൽഎ ശ്രമിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എൽദോസിനെതിരെ വധശ്രമത്തിനു കൂടി കേസെടുത്തു. ഐ പി സി 307, 354 (b) വകുപ്പുകൾ പ്രകാരമാണ് കേസ്.
ബലാൽസംഗം കുറ്റത്തിന് പുറമെയാണ് പുതിയ വകുപ്പ് കൂടി ചേർത്തത്. ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി സൈബർ പോലീസിന് യുവതി പരാതി നൽകി. യുവതിയെ നാളെ പെരുമ്പാവൂരിൽ തെളിവെടുപ്പിന് എത്തിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2022 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവളം ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ റൂം ബുക്ക് ചെയ്തു; രേഖകൾ കണ്ടെത്തി