HOME /NEWS /Kerala / ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിളളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിളളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

  • Share this:

    തിരുവനന്തപുരം: ബലാത്സംഗ കേസിൽ എൽദോസ് കുനനപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റന്നാൾ അന്വേഷണ സംഘത്തിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

    എല്‍ദോസ് പറയുന്നതെല്ലാം തെറ്റാണെന്ന് പരാതിക്കാരി ആപരോപിച്ചു. പീഡനപരാതിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കി. മുൻകൂർ ജാമ്യം ലഭിച്ചതിൽ പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി പറഞ്ഞു. അതേസമയം എൽദോസിന്റെ മുന്‍കൂർ ജാമ്യം സത്യത്തിന്റെ വിജയമെന്ന് പിഎ ഡോമി പോൾ പ്രതികരിച്ചു.

    Also Read-ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

    സംസ്ഥാനം വിട്ട് പോകരുത്,ഫോണും പാസ്പോർട്ടും അന്വേഷണ സംഘത്തെ ഏൽപ്പിക്കണം, സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകൾ പാടില്ല, മറ്റന്നാൾ അന്വേഷണസംഘത്തിന് മുമ്പിൽ ഹാജരാകണം എന്നിങ്ങനെയാണ് ജാമ്യ ഉപാധികൾ.

    ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണ്. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ച് പീഡിപ്പിച്ചെന്നാണ് പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്. എൽദോസിനു ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

    കൊലപാതകശ്രമത്തിനാണ് എൽദോസിനെതിരെ കേസ് എടുത്തിരിക്കുന്നത്. വേറെയും പ്രതികളുണ്ടെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനും തുടരന്വേഷണം നടത്തുന്നതിനും എൽദോസിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യമാണ്. ജാമ്യം കൊടുത്താൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

    ശാരീരിക, മാനസിക, ലൈംഗിക കാര്യങ്ങളിൽ ആരോപണം കേന്ദ്രീകരിച്ച് വ്യക്തികൾക്കെതിരെ കേസ് നൽകുന്നയാളാണ് പരാതിക്കാരിയെന്ന് പ്രതിഭാഗം വാദിച്ചു. ഓരോദിവസവും ഓരോ പരാതികളാണ് യുവതി ഉന്നയിക്കുന്നത്. ആദ്യം തട്ടികൊണ്ടുപോയെന്നു പറഞ്ഞ പരാതിക്കാരി പിന്നീട് പിഡീപ്പിച്ചെന്നു ആരോപണം ഉന്നയിച്ചു. ഇതിനുശേഷം വധശ്രമം നടത്തിയെന്നായി ആരോപണം. ഇതുപോലുള്ള വ്യക്തികളെ വിശ്വാസത്തിലെടുക്കാൻ കഴിയില്ല. എൽദോസിന്റെ രാഷ്ട്രീയഭാവി തകർക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണിതെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

    Also Read-കോവളം ഗസ്റ്റ് ഹൗസിൽ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ റൂം ബുക്ക് ചെയ്തു; രേഖകൾ കണ്ടെത്തി

    യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ബലാൽത്സംഗക്കുറ്റം ചുമത്തിയതോടെയാണ് മുൻകൂർ ജാമ്യപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളി കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ അധ്യാപിക പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. കമ്മിഷണർ കോവളം സിഐയ്ക്ക് പരാതി കൈമാറിയെങ്കിലും ഒക്ടോബർ എട്ടിനാണ് യുവതിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ സിഐ ശ്രമിച്ചെന്നു യുവതി ആരോപിച്ചതിനെ തുടർന്ന് കോവളം സിഐയെ സ്ഥലം മാറ്റിയിരുന്നു.

    അതേസമയം തനിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിയ്ക്ക് വിശദീകരണം നൽകിയിരുന്നു. കെ.പി.സി.സി ഓഫീസില്‍ വക്കീല്‍ മുഖാന്തരം കുറിപ്പ് എത്തിക്കുകയായിരുന്നു.

    First published:

    Tags: Eldose P Kunnapillil MLA