സംസ്ഥാനത്ത് നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്നുമുതൽ

Last Updated:

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ന്യൂസ് 18നോടു പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരുന്നതോടെ സംസ്ഥാനം പൂര്‍ണമായും തെരഞ്ഞെടുപ്പ് ചൂടിലാകും. ഇന്ന് രാവിലെ 11 മണി മുതല്‍ സ്ഥാനാർഥികൾക്ക് നാമനിർദ്ദേശപത്രിക സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം.
വരണാധികാരിയായ ജില്ലാ കലക്ടര്‍മാര്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കോ മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. അതേസമയം, കർശന ക്രമീകരണങ്ങളാണ് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് തയ്യാറാക്കിയിരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അഞ്ചുപേർ മാത്രമേ ഹാളിൽ പ്രവേശിക്കാവൂവെന്നും പ്രകടനമായെത്താൻ പാടില്ലായെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
advertisement
ഏപ്രിൽ നാലു വരെ നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാം. അഞ്ചാം തിയതി സൂക്ഷ്മപരിശോധന നടക്കും. ഏപ്രില്‍ എട്ടുവരെ പത്രികകള്‍ പിന്‍വലിക്കാം. ക്രിമിനല്‍ കേസ് പ്രതികളായ സ്ഥാനാര്‍ഥികള്‍ കേസിന്‍റെ പൂര്‍ണവിവരങ്ങള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നൽകണം.
ജനുവരി 30ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഒമ്പത് ലക്ഷം പേര്‍ കൂടി പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കും ഇത്തവണ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം രണ്ടു കോടി 60ലക്ഷമാകും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്നുമുതൽ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement