സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൊച്ചി: കോവിഡ് രോഗികളുടെ ഡേറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്പ്രിങ്ക്ളറിനെ ഒഴിവാക്കിയെന്ന് സർക്കാർ. ഇനി മുതൽ വിവരശേഖരണവും വിശകലനവും സി-ഡിറ്റ് നിർവഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
TRENDING:നടനവൈഭവത്തിന്റെ അറുപത് ചിത്രങ്ങൾ [PHOTOS]Happy Birthday Mohanlal | മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് 60 വയസ് [NEWS] 'ഇച്ചാക്കാ.. ആ വിളി കേൾക്കുമ്പോൾ എന്റെ സഹോദരങ്ങളിൽ ഒരാളാണെന്ന് തോന്നും'; ലാൽ അത്ഭുതകലാകാരനെന്ന് മമ്മൂക്ക [NEWS]
ഇതിവരെ സ്പ്രിങ്ക്ളർ ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടുണ്ട്. നിലവിൽ സേഫ്ട് വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട കരാർ മാത്രമെ സ്പ്രിങ്ക്ളറുമായി സർക്കാരിനുള്ളെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
advertisement
ഡേറ്റയും സോഫ്റ്റ് വെയറും സി ഡിറ്റിന്റെ കൈവശമാണ്.
വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനോട് മൂന്നു തവണ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിവര ശേഖരണത്തിനുള്ള സോഫ്റ്റ് വെയര്‍ ഇല്ലാത്തതിനാലാണ് സ്പ്രിങ്ക്ളറിനെ ആശ്രയിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2020 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിങ്ക്ളറിനെ ഒഴിവാക്കി; കോവിഡ് ഡേറ്റ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സർക്കാർ