ഇന്റർഫേസ് /വാർത്ത /Kerala / First on News18| അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് പൂജ; സർക്കാർ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു

First on News18| അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് പൂജ; സർക്കാർ വകുപ്പുകൾ അന്വേഷണം ആരംഭിച്ചു

സംഭവത്തിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി

സംഭവത്തിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി

സംഭവത്തിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി

  • Share this:

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു.

മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്പലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് വിശ്വാസം.

അതീവസുരക്ഷാ മേഖലയിലാണ് പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ശബരിമല സന്നിധാനം കാണാനാകും. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.

Also Read- ഡോക്ടർക്ക് നേരെ വീണ്ടും രോഗിയുടെ ആക്രമണം; മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

സംഭവത്തിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർക്കാൻ മന്ത്രി നിർദേശിച്ചു. ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. വനം വകുപ്പും അന്വേഷണം തുടങ്ങി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: News18 Exclusive, Sabarimala, Sabarimala temple