advertisement

ദേ മാവേലി തവള!  ഇടുക്കിയിൽ വംശനാശഭീഷണി നേരിടുന്ന പാതാളത്തവളയെ കണ്ടെത്തി

Last Updated:

കർഷകർക്ക് അത്ഭുതമായി ഇടുക്കി തൂക്കുപാലത്ത് പാതാളത്തവളയെ കണ്ടെത്തി. വർഷത്തിൽ ഒരുദിവസം മാത്രം പുറത്തുവരുന്നതുകൊണ്ട് മാവേലി തവളകളെന്നും വിളിക്കാറുണ്ട്. മാവടിയിലെ കൃഷിയിലാണ് ഏലത്തിന് കുഴിയെടുക്കുന്നതിനിടെ വംശനാശഭീഷണി നേരിടുന്ന പാതാളത്തവളയെ കണ്ടെത്തിയത്.

ഇടുക്കി തൂക്കുപാലത്ത് കർഷകർക്ക് അത്ഭുതമായി പാതാളത്തവളയെ കണ്ടെത്തി. മാവടി സ്വദേശി ഇലുപ്പിലിക്കാട്ട് ജോസിൻ്റെ കൃഷിയിടത്തിൽനിന്നാണ് ഏലത്തിന് കുഴിയെടുക്കുന്നതിനിടെ വംശനാശഭീഷണി നേരിടുന്ന പാതാളത്തവളയെ കണ്ടെത്തിയത്. വർഷത്തിൽ ഒരുദിവസം മാത്രം പുറത്തുവരുന്നതുകൊണ്ട് മാവേലി തവളകളെന്നും വിളിക്കാറുണ്ട്.
പന്നിയുടേതിന് സമാനമായ മൂക്ക് ഉള്ളതിനാൽ ചില സ്ഥലങ്ങളിൽ പന്നിമൂക്കൻ എന്നും അറിയപ്പെടുന്നു. തവളയെ കാണാനായി നിരവധി സന്ദർശകരാണ് ജോസിൻ്റെ കൃഷിയിടത്തിൽ എത്തുന്നത്. വർഷത്തിൽ മുഴുവൻ സമയവും മണ്ണിനടിയിൽ ജീവിക്കുന്ന ഇവ പ്രജനന ദിവസത്തിൽ മാത്രമാണ് മണ്ണിനുപുറത്തേക്ക് വരുന്നത്. മഴക്കാലമാവുന്നതോടെ മണ്ണിനുപുറത്തെത്തുന്ന തവളകൾ ജലാശയങ്ങളിൽ മുട്ടയിട്ടതിനുശേഷം തിരികെ മണ്ണിനടിയിലേക്ക് മടങ്ങും. മണ്ണിരയും ചിതലുകളുമാണ് ഭക്ഷണം. മൺവെട്ടിപോലെയുള്ള കൈകാലുകൾ ഉപയോഗിച്ചാണ് ഇവ മണ്ണ് തുരക്കുന്നത്.
തൂക്കുപാലത്ത് കൃഷിയിടത്തിൽനിന്ന്‌ കണ്ടെത്തിയ പാതാളത്തവള.
advertisement
കാലങ്ങളായി കാടിനോട് ചേര്‍ന്നും ആശ്രയിച്ചും ജീവിക്കുന്ന മനുഷ്യര്‍ക്ക്‌ സുപരിചിതമായ ജീവിയാണെങ്കിലും 2003ൽ ആണ്, മലയാളിയായ ഡോ: ബിജുവിലൂടെ, നാസികാബട്രക്കസ് സഹ്യാദ്രെന്‍സിസ് (Nasikabatrachus sahyadrensis) എന്ന ശാസ്ത്ര നാമം ഉള്ള ‍പർപ്പിൾ ഫ്രോഗ് (Purple Frog) എന്ന പാതാള തവളയെ(മാവേലി തവളയെ) ശാസ്ത്രലോകം പരിചയപ്പെടുന്നത്. ഒറ്റ നോട്ടത്തില്‍ ഊതി വീര്‍പ്പിച്ച ഒരു തവളയെ പോലെ ഇരിക്കുമെങ്കിലും സ്വഭാവം കൊണ്ടും അവയുടെ പ്രത്യേകത കൊണ്ടും ലോക ഉഭയജീവിഭൂപടത്തില്‍ ഇന്ത്യയ്ക്ക്, കേരളത്തിന്, മികച്ച ഒരു സ്ഥാനം കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച ജീവിയാണ് പാതാള തവള.
advertisement
80 മുതൽ 120 ദശലക്ഷം വർഷം മുന്നേ പരിണമിച്ചു എന്നു പഠനങ്ങള്‍ തെളിയിക്കുന്നവയാണ് പാതാള തവളകൾ. വർഷങ്ങൾ അന്വോഷിച്ചിനു നടന്നതിൻ്റെ ഒടുവിലാണ് ആദ്യമായി 2012ൽ അവയുടെ പ്രജനനം കാണുവാനും പഠിക്കുവാനും സാധിച്ചത്. പരിണാമപരമായി പ്രത്യേകത ഉള്ളതും ആഗോളതലത്തില്‍ വംശനാശ ഭീഷണി നേരിടുന്നത് കൊണ്ടും, ലോകത്തിലെ എണ്ണായിരത്തിലധികം വരുന്ന ഉഭയജീവികളില്‍ മൂന്നാമത് നില്‍ക്കുന്ന പാതാള തവള, ജീവിച്ചിരിക്കുന്ന ഫോസ്സില്‍ എന്ന നിലയിലും പ്രസിദ്ധമാണ്. പശ്ചിമഘട്ടത്തില്‍ കേരളത്തിലാണ് ഇവയെ കൂടുതല്‍ ഇടത്ത് കണ്ടിട്ടുള്ളത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേ മാവേലി തവള!  ഇടുക്കിയിൽ വംശനാശഭീഷണി നേരിടുന്ന പാതാളത്തവളയെ കണ്ടെത്തി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement