അക്രമം: RSSനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഗവർണർക്ക് മുഖ്യമന്ത്രിയുടെ റിപ്പോർ‌ട്ട്

Last Updated:
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ ആർഎസ്എസിനെ പ്രതിസ്ഥാനത്ത് നിർത്തി കേരളത്തിലെ ക്രമസമാധാന നിലയെകുറിച്ച് മുഖ്യമന്ത്രി ഗവണർക്ക് റിപ്പോർട്ട് കൈമാറി. അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് റിപ്പോർട്ടിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി വിധി നടപ്പാക്കുവാൻ സർക്കാർ ശ്രമിച്ചതാണ് അക്രമത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യാഴാഴ്ച വൈകിട്ട് ഏഴര മണിയോടെ രാജ്ഭവനിലെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. യുവതീപ്രവേശനത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീ പ്രവേശനത്തെ എതിര്‍ത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് മറയാക്കി മാറ്റി. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാന വ്യാപകമായി 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 10,024 പേര്‍ കേസുകളില്‍ പ്രതികളായുണ്ട്. ഇതില്‍ 9193 പേരും സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. മറ്റു സംഘടനകളിലെ 831 പേരും കേസില്‍ ഉൾപ്പെട്ടിട്ടുണ്ട്.
advertisement
തുലമാസപൂജ, ചിത്തിര ആട്ടവിശേഷം, മണ്ഡല-മകരവിളക്ക് എന്നീ സമയങ്ങളില്‍ ശബരിമല ദര്‍ശനത്തിനെത്തിയ മുപ്പതോളം സ്ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തടയുകയോ ആക്രമിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. മല കയറാനെത്തിയ വനിതകളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു. വനിതകളടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേയും ഈ കാലയളവില്‍ അക്രമങ്ങളുണ്ടായി. ശബരിമലയില്‍ മാത്രം അഞ്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ പരസ്യമായ ലംഘനമായിരുന്നു ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ശബരിമല പ്രക്ഷോഭത്തിന്‍റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ നടന്ന പ്രചരണങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍. അക്രമസംഭവങ്ങളുടെ വീഡിയോകള്‍ ചിത്രങ്ങള്‍ എന്നിവ അടങ്ങിയ സിഡിയും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ക്രമസമാധാന നിലയെക്കുറിച്ച് സർക്കാരിൽ നിന്നും ഗവണർ റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നേരിട്ടെത്തി വിശദമായ റിപ്പോർട്ട് കൈമാറിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അക്രമം: RSSനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഗവർണർക്ക് മുഖ്യമന്ത്രിയുടെ റിപ്പോർ‌ട്ട്
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement