പീതാംബരന്റെ കുടുംബത്തെ കണ്ടു; പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുൻ MLA കെ വി കുഞ്ഞിരാമൻ

Last Updated:

'പോയത് തെറ്റു ചെയ്യാത്ത കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാൻ'

കാസർകോട്: പീതാംബരന്റെ കുടുംബത്തെ കണ്ട കാര്യം സ്ഥിരീകരിച്ച് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ. ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ, പെരിയ പഞ്ചായത്ത് പ്രസിഡന്റ് എസ് ശാരദ എന്നിവർക്ക് ഒപ്പമാണ് പീതാംബരന്റെ കുടുംബത്തെ കാണാൻ പോയത്. കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിട്ടില്ല. തെറ്റു ചെയ്യാത്ത കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാനാണ് പോയതെന്നും കുഞ്ഞിരാമൻ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ എ പീതാംബരന്റെ വീട്ടിലെത്തി കെ വി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബം വെളിപ്പെടുത്തിയതായി ഒരു പ്രമുഖ പത്രം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പീതാംബരൻ സ്വന്തം നിലയ്ക്ക് കൊലപാതകം നടത്താൻ സാധ്യതയില്ലെന്നും കൊലപാതകം പാർട്ടിയുടെ അറിവോടെയായിരിക്കുമെന്നായിരുന്നു പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ ആദ്യ പ്രതികരണം. കൊലപാതകത്തിൽ പങ്കാളിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയുമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.
advertisement
എന്നാൽ പിന്നീട് ഇവർ നിലപാട് തിരുത്തി. അപ്പോഴത്തെ വിഷമം കൊണ്ട് ചില കാര്യങ്ങൾ പറഞ്ഞതാണെന്നും ഇനി ഒന്നും പറയാനില്ലെന്നുമായിരുന്നു പിന്നീട് കുടുംബം അറിയിച്ചതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് പാർട്ടി സഹായം വാഗ്ദാനം നൽകിയ കാര്യം പിതാംബരന്റെ കുടുംബം പത്രറിപ്പോർട്ടറോട് വെളിപ്പെടുത്തിയെന്നായിരുന്നു വാർത്ത.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പീതാംബരന്റെ കുടുംബത്തെ കണ്ടു; പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് മുൻ MLA കെ വി കുഞ്ഞിരാമൻ
Next Article
advertisement
'ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി'; നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാന്റെ ഉറക്കം കെടുത്തി'; നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
  • ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചുവെന്നും അത് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നും മോദി പറഞ്ഞു.

  • പ്രധാനമന്ത്രി മോദി ഐഎൻഎസ് വിക്രാന്തിൽ നാവികസേനാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിച്ചു.

  • ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ സമുദ്രശക്തിയുടെയും ദേശീയ അഭിമാനത്തിൻ്റെയും ശക്തമായ പ്രതീകമാണെന്ന് മോദി.

View All
advertisement