14 ജില്ലകളിൽ 1381 വാഹനങ്ങളുടെ ലേലം; ഇന്നോവയും ഥാറും ഉൾപ്പെടെ പുത്തൻ വണ്ടികൾ എങ്ങനെ സ്വന്തമാക്കാം?

Last Updated:

കൂടുതൽപ്പേരെ പങ്കെടുപ്പിക്കാൻ വേണ്ടി ഓൺലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്

News18
News18
തിരുവനന്തപുരം: അബ്കാരി കേസുകളിലും മയക്കുമരുന്നു കേസുകളിലും പിടിച്ച വാഹനങ്ങൾ എക്സൈസ് വകുപ്പ് ലേലത്തിൽ വെക്കുന്നു. കേസുകളിൽ പിടിച്ചെടുത്ത 1381 വാഹനങ്ങളാണ് ലേലത്തിൽ വയ്ക്കുന്നത്. ആഡംബര വാഹനങ്ങളും ഇരുചക്രവാഹനങ്ങളും അടക്കം വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ടൊയോട്ട ഇന്നോവ, മഹീന്ദ്ര ഥാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ എക്‌സൈസിന്റെ കൈവശമുണ്ട്. സ്ഥിരം നമ്പർപോലും ലഭിക്കാത്ത പുത്തൻവാഹനങ്ങൾ ഉൾപ്പെടെ ലേലത്തിനെത്തും.
എൻഡിപിഎസ് കേസുകളിൽ കോടതി അനുമതി നൽകിയ വാഹനങ്ങളായിരിക്കും ലേലത്തിൽ വയ്ക്കുക.
കൂടുതൽപ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓൺലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്. 14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും.
എൻഡിപിഎസ് കേസുകളിലെ വാഹനങ്ങൾ സ്വന്തം ആവശ്യത്തിന് എടുക്കാനോ മറ്റുവകുപ്പുകൾക്ക് കൈമാറാനോ വ്യവസ്ഥയില്ല. വിൽപ്പനനടത്തി മുതൽക്കൂട്ടണമെന്നാണ് നിയമം.
ആദ്യലേലം ഒരുമാസത്തിനുള്ളിൽ ഉണ്ടാകും. കേന്ദ്രസർക്കാർ വെബ്‌സൈറ്റായ എംഎസ്ടിസി വഴി ഓൺലൈൻ ലേലമാണ് ഇതുവരെ നടത്തിയിരുന്നത്. ഇതിൽ പങ്കെടുക്കണമെങ്കിൽ രജിസ്‌ട്രേഷൻ ഫീസായി 10,000 രൂപയും നികുതിയും നൽകണം. ഇതുകാരണം സാധാരണക്കാർ ലേലത്തിൽ പങ്കെടുത്തിരുന്നില്ല. സ്ഥിരമായി ലേലംകൊള്ളുന്ന ചില കമ്പനികളും സെക്കൻഡ് ഹാൻഡ് വാഹനവിൽപ്പനക്കാരുമാണ് പങ്കെടുത്തിരുന്നത്. പലവാഹനങ്ങൾക്കും വിപണിവില ലഭിച്ചിരുന്നില്ല.
advertisement
എക്‌സൈസ് കമ്മിഷണർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ, ധനവകുപ്പ് പ്രതിനിധി, നികുതി ജോയിന്റ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ലേലനടപടികൾ നിയന്ത്രിക്കുക. ജില്ല ആസ്ഥാനങ്ങളിൽ ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ ആയിരിക്കും ലേല നടപടികൾ നടക്കുക. 7000 വാഹനങ്ങളാണ് എക്സൈസിന്റെ കൈവശമുള്ളത്. ഇവ ഘട്ടംഘട്ടമായി ലേലത്തിനെത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
14 ജില്ലകളിൽ 1381 വാഹനങ്ങളുടെ ലേലം; ഇന്നോവയും ഥാറും ഉൾപ്പെടെ പുത്തൻ വണ്ടികൾ എങ്ങനെ സ്വന്തമാക്കാം?
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement