• HOME
 • »
 • NEWS
 • »
 • kerala
 • »
 • Vadakkunnathan Temple | വടക്കുംനാഥന് 100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും; പ്രവാസി ഭക്തന്റെ കാണിക്ക

Vadakkunnathan Temple | വടക്കുംനാഥന് 100 പവന്റെ പൊന്നാനയും ഒരുകോടി രൂപയും; പ്രവാസി ഭക്തന്റെ കാണിക്ക

സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും

 • Share this:
  തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിലേക്ക്(Vadakkunnathan Temple) 100 പവന്‍ തൂക്കമുള്ള സ്വര്‍ണ ആനയും(Gold Elephant) ഒരു കോടി രൂപയും കാണിക്കായായി സമര്‍പ്പിച്ച് പ്രവാസി ഭക്തന്‍. കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണ്ണ ആനയെ പ്രതീകാത്മകമായി നടയിരുത്തി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പഴയന്നൂര്‍ ശ്രീരാമന്‍ എന്ന ആനയെയാണ് നടയിരുത്തിയത്

  സ്വര്‍ണ ആനയ്ക്ക് 45 ലക്ഷത്തോളം രൂപ വിലമതിക്കും. നടയിരുത്തലിന്റെ ചടങ്ങുകളിലെല്ലാം സ്വര്‍ണ ആനയെയും ഉള്‍പ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെ വലിയബലിക്കല്ലിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് നടയിരുത്തല്‍ച്ചടങ്ങ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.

  വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിന് സമീപം സ്വര്‍ണ്ണ ആനയേയും വെക്കുകയായിരുന്നു. ചടങ്ങില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍ എം.ജി. ജഗദീഷ്, മാനേജര്‍ പി. കൃഷ്ണകുമാര്‍, സമിതി പ്രസിഡന്റ് പി. പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍. ഹരിഹരന്‍, പി ശശിധരന്‍, രാമകൃഷ്ണന്‍, ജീവധനം മനേജര്‍ ഇഡി അഖില്‍ എന്നില്‍ പങ്കെടുത്തു.

  Also Read-Lightning | വീടിനുള്ളില്‍ തീപ്പൊരി; ബള്‍ബ് പൊട്ടിത്തെറിച്ചു ഫാന്‍ ഇളകിവീണു

  KIIFB | മൂന്നു കോടിയുടെ സ്‌കൂള്‍ കെട്ടിടത്തിന് ആയുസ് ഒന്നരക്കൊല്ലം; തൊട്ടാല്‍ സിമന്റ് പൊളിയുന്ന പണി

  തൃശൂര്‍: കിഫ്ബിയുടെ(KIIFB) 3.75 കോടി മുടക്കി ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടം(School Building) പൊളിക്കുന്നു. നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിക്കുന്നത്. ചെമ്പൂച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച അഞ്ചു ക്ലാസ് മുറികളാണ് പൊളിക്കുന്നത്.

  പഴയ ക്ലാസ് മുറികള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണിത്. ഏറ്റവും കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് രണ്ടാം നില വാര്‍ത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ടെറസില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ചോര്‍ച്ചയും കണ്ടുതുടങ്ങി.

  Also Read-'സാധനം കീറി റോട്ടിലിട്ടുണ്ട്; ഫ്രെയിം വിറകാക്കിക്കോ'; പൗരസമിതിയുടെ ഭീഷണി ഫ്ലക്സ് കീറിയെറിഞ്ഞ് വിദ്യാർത്ഥികൾ

  കിഫ്ബി തയ്യാറാക്കിയ പ്ലാനില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ മണ്ഡലത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് നിര്‍മാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു.

  നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം കെട്ടിടത്തില്‍ വിള്ളലുണ്ടായി. തുടര്‍ന്ന് തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധ സംഘവും കിഫ്ബിയും പരിശോധന നടത്തിയിരുന്നു. എന്നാല്‍ കെട്ടിടം പൊളിക്കണ്ടെന്നും അറ്റകുറ്റപ്പണി നടത്തിയാല്‍ മതിയെന്നുമായിരുന്നു ഉപദേശം.

  Also Read-Nationwide Strike | ദേശീയ പണിമുടക്ക് രണ്ടാം ദിനം; കടകള്‍ തുറക്കാന്‍ വ്യാപാരി സംഘടനകള്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
  വിദഗ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അപാകതയുള്ള കെട്ടിടത്തിന് പകരം പുതിയ 5 ക്ലാസ് മുറികള്‍ നിര്‍മ്മിക്കാന്‍ നിര്‍മാണ ഏജന്‍സിയായ കെറ്റിനോട് ആവശ്യപ്പെടുമെന്ന് തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.
  Published by:Jayesh Krishnan
  First published: