• HOME
 • »
 • NEWS
 • »
 • kerala
 • »
 • Suicide | കുടുംബത്തർക്കം; വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഡാമിൽ ചാടി ആത്മഹത്യ ചെയ്തു

Suicide | കുടുംബത്തർക്കം; വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഡാമിൽ ചാടി ആത്മഹത്യ ചെയ്തു

അടിമാലിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും ഡാമില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്.

 • Share this:
  ഇടുക്കി: അടിമാലിയില്‍ കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അച്ഛനും മകളെയും അണക്കെട്ടില്‍ ചാടി ആത്മഹത്യ (Suicide) ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി കുരവികൂട്ടില്‍ ബനീഷ് (45), മകള്‍ പാര്‍വ്വതി(16) എന്നിവരാണ് കല്ലാര്‍കുട്ടി അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ഇവര്‍ യാത്ര ചെയ്തിരുന്ന ബൈക്ക്, ബാഗ്, പേഴ്‌സും എന്നിവ ഡാമിന് അടുത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അടിമാടി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ബിനീഷും മകളും വീടുവിട്ടിറങ്ങിയത് ഇവരെ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

  അടിമാലിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ  സേനയും സ്‌കൂബ ടീമും ഡാമില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്. അടിമാലി എസ്‌ഐ സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  Sexual Assault | സ്ത്രീകളുടെ അടിവസ്ത്ര മോഷ്ടാവ്; വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞത് പൊലീസിന്‍റെ ചിത്രത്തിൽ നിന്ന്

  കോട്ടയം: പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച (Sexual Assault) കേസിലെ പ്രതി മുമ്പും ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിയിലായിട്ടുള്ളയാൾ. ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ തൃക്കൊടിത്താനം സ്വദേശി അനീഷ് നേരത്തെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപത്തെ വീട്ടിൽ വാഷിങ് മെഷീനിൽ തുണി അലക്കിക്കൊണ്ടുനിന്ന യുവതിയെയാണ് അനീഷ് ലൈംഗികമായി പീഡിപ്പിക്കാനും ക്രൂരമായി ഉപദ്രവിക്കാനും ശ്രമിച്ചത്.

  ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസിന്റെ കുറ്റവാളികളുടെ ശേഖരത്തിലുള്ള ചിത്രത്തിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

  ഭർത്താവിന്‍റെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പായിപ്പാട് സ്വദേശിനിയായ 26കാരിയെ അനീഷ് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരുന്നു. വീടിന്‍റെ പിൻവശത്തെ ചായ്പ്പിൽ വാഷിങ് മെഷീനിൽ തുണി കൈകുകയായിരുന്ന യുവതി കോളിങ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്നു. അപരിചിതനായ ആളെ കണ്ട് വാതിൽ അടച്ച് തിരികെ വന്നു തുണി കഴുകുന്നത് തുടർന്നു. അതിനിടെ വീടിന്‍റെ പിൻവശത്തുകൂടി എത്തിയ അനീഷ് യുവതിയെ കടന്നുപിടിക്കുകയും വാപൊത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
  Published by:Jayashankar AV
  First published: