advertisement

വാഹനാപകടത്തിൽ ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ ഡോ. സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ

Last Updated:

പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറത്തിറക്കിയിരുന്നു

മരണപ്പെട്ട ജാസിലിയ, പ്രതി ഡോ. സിറിയക്ക്
മരണപ്പെട്ട ജാസിലിയ, പ്രതി ഡോ. സിറിയക്ക്
കൊച്ചി: അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ വിദ്യാർത്ഥിനി ജാസ്‌ലിയയുടെ അപകടമരണത്തിൽ പ്രതിയായ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതി സിറിയക്കിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് അറസ്റ്റ്.
പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സർക്കുലർ പോലീസ് പുറത്തിറക്കിയിരുന്നു. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനായിരുന്നു പോലീസ് നീക്കം. ഫെബ്രുവരി 28-ാം തീയതി പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ജാസ്‌ലിയയെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന ജാസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജാസ്ലിയയുടെ അവയവങ്ങൾ ദാനംചെയ്തതുവഴി നാലുപേർക്കാണ് പുതുജീവൻ ലഭിച്ചത്.
advertisement
എടവനക്കാട് സ്വദേശിനിയായ ജസ്‌ലിയ (19) രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ജസ്‌ലിയ, തന്റെ പഠനച്ചെലവുകൾക്കായി അങ്കമാലിയിലെ ഒരു പിസ വിപണന ശാലയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ സൗകര്യാർത്ഥം കോളേജ് ഹോസ്റ്റലിലായിരുന്നു താമസം.
അപകടശേഷം സിറിയക്ക് വണ്ടി നിർത്താതെ പോയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പിന്നീടാണ് അന്വേഷണം ഊർജിതമാക്കിയത്. ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക്കും സഹപാഠി അക്ഷയുമാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വാഹനവും പിടിച്ചെടുത്തു. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്റ്റേഷനിലെത്തി മൊഴി നൽകി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാഹനാപകടത്തിൽ ജാസ്‌ലിയയുടെ മരണത്തിനിടയാക്കിയ ഡോ. സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ
Next Article
advertisement
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്; നടപടി ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ
റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസിന്റെ 30 ദിവസത്തെ ഇളവ്; നടപടി ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ
  • ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ചു

  • മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം ആഗോള എണ്ണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഈ നീക്കം

  • ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതോടെ ആഗോള എണ്ണ വിതരണത്തിൽ വലിയ പ്രതിസന്ധി രൂക്ഷമായി

View All
advertisement