advertisement

വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പ് പ്രതിശ്രുതവധു അപകടത്തിൽ മരിച്ചു

Last Updated:

പ​റ​ണ്ടോ​ട് മ​ല​യ​ടി സ്വ​ദേ​ശി​യു​മാ​യു​ള്ള വി​വാ​ഹ നി​ശ്ച​യം വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ആര്യയുടെ ആക്സമിക മരണം.

Arya_Vithura
Arya_Vithura
തിരുവനന്തപുരം: വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ര​ണ്ടു​ദി​വ​സം മുമ്പ് യുവതി സ്കൂട്ടറപകടത്തിൽ മരിച്ചു. കൊ​പ്പം നെ​ല്ലി​ക്കു​ഴി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ സു​രേ​ഷി​ന്‍റെയും അ​നി​ത​യു​ടെ​യും മ​ക​ള്‍ ആ​ര്യ (24) ആ​ണ് മ​രി​ച്ച​ത്. ആര്യ ഓടിച്ചിരുന്ന സ്കൂട്ടറിന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാണ് അപകടം ഉണ്ടായത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​വി​തു​ര-​ചു​ള്ളി​മാ​നൂ​ര്‍ റോ​ഡി​ല്‍ പ​തി​നെ​ട്ടാം​ക​ല്ല് കു​രി​ശ്ശ​ടി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.
ക​ര​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ക്സ്റേ ടെ​ക്നീ​ഷ്യ​നായി ജോലി ചെയ്തുവരികയായിരുന്നു ആര്യ. ചൊവ്വാഴ്ച രാവിലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം ഉണ്ടായത്. സ്കൂ​ട്ട​റിന്‍റെ പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആര്യ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ​റ​ണ്ടോ​ട് മ​ല​യ​ടി സ്വ​ദേ​ശി​യു​മാ​യു​ള്ള വി​വാ​ഹ നി​ശ്ച​യം വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ആ​ര്യ​യു​ടെ പി​താ​വ് സു​രേ​ഷ് വി​ദേ​ശ​ത്താ​ണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സം​സ്കാ​രം പി​ന്നീ​ട് നടത്തും.
advertisement
ചെങ്ങന്നൂർ വാഹനാപകടം; സ്കൂട്ടർ യാത്രികരായ മൂന്നു യുവാക്കൾ മരിച്ചു
ചെങ്ങന്നൂർ വെൺമണിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യാത്രക്കാരായ മൂന്ന് പേരും മരിച്ചു. മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.
ഗോപൻ സംഭവം നടന്ന ഉടൻ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഓഗസ്റ്റ് 22ന് പുലർച്ചെയാണ് മരിച്ചത്. ഓഗസ്റ്റ് 21ന് രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം എന്നു കരുതുന്നു.
advertisement
വിവാഹ ഫോട്ടോ എടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റൽ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കൽതൊടി കൃഷ്ണപ്രസാദാണ്(54) മരിച്ചത്.
advertisement
ശനിയാഴ്ച്ച കിഴിശ്ശേരിയിൽ വിവാഹ വീട്ടിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.
ഭാര്യ-ജിഷ( അധ്യാപിക, എഎംഎൽപി സ്കൂൾ, മണ്ടകക്കുന്ന്), അമൽ പ്രസാദ്, അഖില പ്രസാദ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പ് പ്രതിശ്രുതവധു അപകടത്തിൽ മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement