advertisement

കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ മലപ്പുറത്ത് കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

Last Updated:

സംഭവത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ് പൊലീസ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കുരങ്ങിനെ പിടിക്കാനിറങ്ങിയ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ് പൊലീസ്.
തുടര്‍ച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടിയുളള തെരച്ചില്‍ വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്ന വനപ്രദേശത്തും നടത്തിയ ശേഷമാണ് നാട്ടുകാര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല.
സംഭവദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഊര്‍ക്കടവിലെത്തിയത്. ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല.
advertisement
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വനത്തില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതായതോടെയാണ് സൗഹാന്റെ തിരോധാനത്തില്‍ ദുരൂഹത ഉറപ്പിക്കുന്നത്.
പാലക്കാട്: സി.ഐയെ വധിക്കുമെന്ന ഭീഷണി കത്ത് മനുഷ്യ വിസർജ്യമടങ്ങിയ കവറിൽ ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷോളയൂര്‍ സി ഐ വിനോദ് കൃഷ്ണനെ വധിക്കുമെന്നാണ് ഊമക്കത്ത് ലഭിച്ചത്. സംഭവത്തിൽ ഷോളയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കോഴിക്കോടു നിന്ന് ഊമക്കത്തും കവറും പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്.
advertisement
സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്ന നടപടി എടുത്തില്ലെങ്കില്‍ വകവരുത്തുമെന്നാണ് അസഭ്യം നിറഞ്ഞ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നത്. വലിയ പ്ലാസ്റ്റിക് കവറിൽ മനുഷ്യ വിസർജ്യത്തിനൊപ്പമാണ് കത്ത് ലഭിച്ചത്. നേരത്തെ. അടിപിടിക്കേസില്‍ വട്ടലക്കി ഊരിലെ ആദിവാസി ആക്‌ഷന്‍ കൗണ്‍സില്‍ ഭാരവാഹി വി എസ്. മുരുകന്‍, പിതാവ് ചെറിയന്‍ മൂപ്പന്‍ എന്നിവരെ ഷോളയൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിരുന്നു. ഈ സംഭവത്തിൽ ഷോളയൂർ സി ഐ വിനോദ് കൃഷ്ണനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐയ്ക്ക് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്.
advertisement
Summary: Police and search parties end temporarily stopped their mission to find a young boy who chased a langur in Malappuram. The boy could not be traced in a week-long search operation
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ മലപ്പുറത്ത് കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു
Next Article
advertisement
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
'ശത്രുക്കളാരും അതിജീവിക്കരുത്': കരയാക്രമണത്തിന് തയ്യാറെടുക്കാൻ കമാൻഡർമാരോട് ഉത്തരവിട്ട് ഇറാൻ സൈനിക മേധാവി 
  • അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക മേധാവി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി

  • ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് എല്ലാ ആക്രമണങ്ങൾക്കും സജ്ജമാകാൻ നിർദേശം നൽകി

  • കരയാക്രമണത്തിന് ശ്രമിച്ചാൽ ഒരു ശത്രു സൈനികൻ പോലും അതിജീവിക്കരുതെന്ന് ഹതാമി വ്യക്തമാക്കി

View All
advertisement