advertisement

കേരളത്തിൽ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ; 11 ജില്ലകളിൽ കുറഞ്ഞു

Last Updated:

തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർമാരുടെയോ എ.ഇ.ആർ.ഒ.മാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പരിശോധനയ്ക്കായി ലഭ്യമാണ്

കർണാടകയിൽ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ
കർണാടകയിൽ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച അന്തിമ വോട്ടർപട്ടിക പുറത്തിറക്കി. കേരളത്തിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
2025 ഒക്ടോബർ 27-ലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ 8.97 ലക്ഷത്തിന്റെ കുറവുണ്ടായിട്ടുണ്ട്. പരിഷ്കരണത്തിന് മുൻപ് 2.78 കോടിയായിരുന്നു വോട്ടർമാരുടെ എണ്ണം. സംസ്ഥാനത്തെ 11 ജില്ലകളിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ മൂന്ന് ജില്ലകളിൽ മാത്രമാണ് വർധനവുണ്ടായത്.
ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 28.47 ലക്ഷത്തിൽ നിന്ന് 25.26 ലക്ഷമായി കുറഞ്ഞു, ഏകദേശം 3.21 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.
advertisement
കേരള വോട്ടർപട്ടിക: ജില്ലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ (2025 - 2026)
ജില്ല 2025 2026 മാറ്റം (വർധനവ് / കുറവ്)
മലപ്പുറം34,13,17436,15,970+ 2,02,796 (ഏറ്റവും കൂടുതൽ വർധനവ്)
കണ്ണൂർ21,13,25521,60,497+ 47,242
advertisement
കാസർകോട്10,78,25610,96,241 + 17,985
കോഴിക്കോട്26,58,84726,57,478- 1,369
വയനാട്6,41,7106,40,947- 763
പാലക്കാട്23,31,56722,53,073- 78,494
തൃശ്ശൂർ26,50,16325,12,921- 1,37,242
എറണാകുളം26,53,06524,69,794- 1,83,271
ഇടുക്കി9,00,4687,99,254- 1,01,214
കോട്ടയം16,11,00214,98,824- 1,12,178
ആലപ്പുഴ17,58,93816,70,847- 88,091
പത്തനംതിട്ട10,47,9769,74,802- 73,174
കൊല്ലം21,44,52720,76,671- 67,856
തിരുവനന്തപുരം28,47,90725,26,325- 3,21,582 (ഏറ്റവും വലിയ ഇടിവ്)
advertisement
ആകെ (Total)2,78,50,8552,69,53,644- 8,97,211
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്. പുരുഷ വോട്ടർമാരുടെ എണ്ണം സ്ത്രീകളേക്കാൾ കൂടുതലുള്ള കേരളത്തിലെ ഏക ജില്ലയും മലപ്പുറമാണ്. ഇവിടെ 18.10 ലക്ഷം പുരുഷന്മാരും 18.05 ലക്ഷം സ്ത്രീകളും 40 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ലയായ വയനാട്ടിൽ ആകെ 6.4 ലക്ഷം പേരാണുള്ളത്. ഇതിൽ 3.27 ലക്ഷം സ്ത്രീകളും 3.13 ലക്ഷം പുരുഷന്മാരും 2 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
advertisement
തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർമാരുടെയോ എ.ഇ.ആർ.ഒ.മാരുടെയോ ഓഫീസുകളിൽ വോട്ടർപട്ടിക പരിശോധനയ്ക്കായി ലഭ്യമാണ്. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ ceo.kerala.gov.in സന്ദർശിച്ച് കേരള എസ്.ഐ.ആർ ഫൈനൽ ഇലക്ടറൽ റോൾ 2026 എന്ന ലിങ്കിലൂടെയും വോട്ടർമാർക്ക് വിവരങ്ങൾ അറിയാം. വോട്ടർ ഐഡി നമ്പരോ മൊബൈൽ നമ്പരോ ഉപയോഗിച്ച് പേര് തിരയാൻ electoralsearch.eci.gov.in എന്ന പോർട്ടലും ഉപയോഗിക്കാവുന്നതാണ്.
പട്ടിക പുതുക്കിയെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഒരേ വീട്ടിലെ അംഗങ്ങളുടെ പേരുകൾ ഒരേ ക്രമത്തിൽ വരണമെന്ന നിർദ്ദേശം പലയിടത്തും നടപ്പായിട്ടില്ല. പുതിയ ബൂത്തുകൾ നിലവിൽ വന്നതോടെ മുൻപ് ഒരേ ബൂത്തിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ പല ബൂത്തുകളിലേക്ക് മാറിപ്പോയതായും പരാതിയുണ്ട്. കൂടാതെ ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക് വോട്ട് മാറ്റാൻ അപേക്ഷിച്ചവരിൽ ചിലർക്ക് രണ്ടിടത്തും വോട്ട് നിലനിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ; 11 ജില്ലകളിൽ കുറഞ്ഞു
Next Article
advertisement
കേരളത്തിൽ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ; 11 ജില്ലകളിൽ കുറഞ്ഞു
കേരളത്തിൽ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ; 11 ജില്ലകളിൽ കുറഞ്ഞു
  • കേരളത്തിൽ ആകെ 2.69 കോടി വോട്ടർമാർ; മലപ്പുറത്ത് ഏറ്റവും കൂടുതൽ, 8.97 ലക്ഷം കുറവുണ്ടായി

  • 11 ജില്ലകളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞു; മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ വർധനവ്

  • വോട്ടർപട്ടിക ceo.kerala.gov.in, electoralsearch.eci.gov.in പോർട്ടലുകളിൽ പരിശോധിക്കാം

View All
advertisement