advertisement

ആലപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെപ്പ്, 10 പേർക്ക് പരിക്ക്

Last Updated:

പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്

News18
News18
ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സംഘങ്ങൾ തമ്മിൽ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പുളിക്കീഴ്, പല്ലന ഭാഗങ്ങളിൽ നിന്നുള്ള ഗുണ്ടാസംഘങ്ങളാണ് ഉത്സവപ്പറമ്പിൽ ഏറ്റുമുട്ടിയത്. വിഷ്ണു സജിൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. തുടർന്നുണ്ടായ സംഘർഷത്തിനിടെ എതിർസംഘം ഈ തോക്ക് പിടിച്ചെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മുൻപും സമാനമായ കേസുകൾ ഒത്തുതീർപ്പാക്കിയതാണ് പ്രതികൾക്ക് വീണ്ടും അക്രമം നടത്താൻ കരുത്താകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവെപ്പ്, 10 പേർക്ക് പരിക്ക്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement