Gold Smuggling | രണ്ടു കൊല്ലം 11 തവണ നയതന്ത്ര ബാഗേജെത്തി; പിന്നെ കോൺസുലേറ്റ് ഒന്നും അറിയിച്ചിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ

Last Updated:

ലോക്ഡൗൺ കാലത്ത് മാത്രം 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്നാണ് കസ്റ്റംസ് രേഖകളിൽ പറയുന്നത്. പക്ഷേ ഇതൊന്നും യു.എ.ഇ. കോൺസുലേറ്റ് പ്രോട്ടോകോൾ ഓഫിസിൽ അറിയിച്ചിട്ടില്ല.

കൊച്ചി: യു.എ.ഇ കോൺസുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് എത്തിയതിന്റെ രേഖകൾ ദേശീയ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാക്കി സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ. 2016 മുതൽ 2018 വരെ 11 തവണ നയതന്ത്ര ബാഗേജ് എത്തിയെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ലോക്ഡൗൺ കാലത്ത് 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്നാണ് കസ്റ്റംസ് രേഖകളിൽ പറയുന്നത്. പക്ഷേ ഇതൊന്നും യു.എ.ഇ. കോൺസുലേറ്റ്  പ്രോട്ടോകോൾ ഓഫിസിൽ അറിയിച്ചിട്ടില്ല.
യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ എല്ലാ കത്തിടപാടുകളും ഹാജരാക്കാൻ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് എൻ.ഐ.എ.നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നയതന്ത്ര ബാഗേജ് എത്തിയതായി യു.എ.ഇ. കോൺസുലേറ്റ് അറിയിച്ചിട്ടില്ലെന്നാണ് അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫിസർ ആദ്യ തവണ ഹാജരായപ്പോൾ അറിയിച്ചത്. ഇതിനു പിന്നാലെയാണ് നാലു വർഷത്തെ രേഖകൾ ഹാജരാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്.
ബാഗേജ് എത്തുമ്പോൾ ഫോം 7 ൽ പ്രോട്ടോകോൾ ഓഫീസറെ അറിയിച്ച് വിട്ടുകിട്ടാൻ അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ.  പ്രോട്ടോകോൾ ഓഫിസറെ അറിയിച്ചിട്ടില്ലെങ്കിൽ, കസ്റ്റംസിൽ വ്യാജരേഖ ഉപയോഗിച്ചാണോ ബാഗേജ് സ്വീകരിച്ചിരുന്നതെന്നും എൻ.ഐ.എ. പരിശോധിക്കും. ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്നയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതുകൂടാതെ  പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോൾ ഓഫിസിലെ ജീവനക്കാരുടെ ഫോട്ടോകൾക്ക് പിന്നിലെ വാസ്തവവും എൻ.ഐ.എ ചോദിച്ചറിഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling | രണ്ടു കൊല്ലം 11 തവണ നയതന്ത്ര ബാഗേജെത്തി; പിന്നെ കോൺസുലേറ്റ് ഒന്നും അറിയിച്ചിട്ടില്ലെന്ന് പ്രോട്ടോകോൾ ഓഫീസർ
Next Article
advertisement
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
  • മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

  • മോഹൻലാലിന് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി.

  • 65 വയസ്സിലും അഭിനയസപര്യ തുടരുന്ന മോഹൻലാലിനെ കേരള സർക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.

View All
advertisement