മത്സ്യത്തൊഴിലാളി കടലിൽ വെച്ച് വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ഫ്രെഡി എന്നയാളുടെ സ്വർഗാരോഹിതമാത എന്ന വള്ളത്തിൽ മറ്റ് 5 പേർക്കൊപ്പമാണ് ജോണി മത്സ്യബന്ധനത്തിന് പോയത്
തിരുവനന്തപുരം: കഠിനംകുളം മര്യനാടിൽ മത്സ്യതൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു.മര്യനാട് ഫിഷർ മെൻ കോളനിക്ക് സമീപം അർത്തിയിൽ പുരയിടം വീട്ടിൽ ആന്റണിയുടെ മകൻ ജോണി (46 ) യാണ് മരിച്ചത്.ഇന്ന് രാവിലെ 8 മണിയോടെ കടലിൽ വച്ച് വള്ളത്തിൽ കുഴഞ്ഞു വിഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ അവശനിലയിലായ ജോണിയെ കരയ്ക്കെത്തിച്ച് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുമണിയോടെ ഫ്രെഡി എന്നയാളുടെ സ്വർഗാരോഹിതമാത എന്ന വള്ളത്തിൽ മറ്റ് 5 പേർക്കൊപ്പമാണ് മത്സ്യബന്ധനത്തിന് പോയത് .ഭാര്യ -ഷീജ , മക്കൾ – രാഹുൽ ,ജോഷിൻ.
മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി
തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യ ബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി അപകടം. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. അഭി, മൊയ്തീൻ, എന്നീവരാണ് വള്ളത്തിലുണ്ടായിരുന്നത്. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയുമായിരുന്നു. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽ പ്പെട്ടത്. പുലിമുട്ടിൽ കയറിയ വള്ളം മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തി കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിക്കുകയായിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 22, 2023 1:58 PM IST