വർക്കലയിൽ ശക്തമായ തിരയിൽപ്പെട്ട് വിദേശ വിനോദ സഞ്ചാരി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഗുരുതരമായി പരിക്കേറ്റ 55കാരനെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ സർഫിങ്ങിനിടെ വിദേശ വിനോദ സഞ്ചാരി മരിച്ചു. ബ്രിട്ടീഷ് പൗരനായ റോയ് ജോൺ (55) ആണ് മരിച്ചത്. ശക്തമായ തിരയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലൈഫ് ഗാർഡും പൊലീസും ചേർന്നാണ് റോയ് ജോണിനെ വെള്ളത്തിൽ നിന്നെടുത്തത്. മണൽത്തിട്ടയിൽ തട്ടി കഴുത്തു ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അടുത്തിടെ ടൂറിസം വകുപ്പ് വർക്കലയിൽ ഇന്റർനാഷണൽ സർഫിംഗ് ഫെസ്റ്റിവെൽ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും 65ലേറെ മത്സരാർത്ഥികളായിരുന്നു പങ്കെടുത്തത്. അണ്ടർ 16 ആൺകുട്ടികൾ, ഓപ്പൺ കാറ്റഗറി പുരുഷ, വനിതാ വിഭാഗങ്ങളിലായിരുന്നു മത്സരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Varkala,Thiruvananthapuram,Kerala
First Published :
April 05, 2024 2:56 PM IST