വിമതനായി മൽസരിച്ചതിന് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സിപിഎം മുൻ ഏരിയാ സെക്രട്ടറി ബിജെപിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നാലര വർഷം മുൻപ് രാമൃഷ്‌ണനെ പുറത്താക്കിയതാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്
പാലക്കാട്: സിപിഎം അട്ടപ്പാടി മുൻ ഏരിയാ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. 42 വർഷമായി അട്ടപ്പാടിയിലെ സജീവ പ്രവർത്തകനും രണ്ടു ടേമുകളിലായി ആറു വർഷം ഏരിയാ സെക്രട്ടറിയുമായിരുന്നു. 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. നാലര വർഷം മുൻപ് രാമൃഷ്‌ണനെ പുറത്താക്കിയതാണെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നത്. നാലരവര്‍ഷം മുൻപ് പാർട്ടി അംഗത്വം നൽകാതിരുന്നത് മുതൽ സിപിഎമ്മുമായി സഹകരിക്കുന്നില്ലെന്ന് രാമകൃഷ്ണനും വ്യക്തമാക്കി.
Summary: Former CPM Attappadi Area Secretary V.R. Ramakrishnan has joined the BJP. A veteran leader, Ramakrishnan was an active worker in Attappadi for 42 years and served as the Area Secretary for six years across two terms. He also served as the Jellipara Local Secretary for 12 years. The rift began during the recent local body elections when he contested as a rebel candidate in Agali Panchayat. Following this, a major controversy erupted after Agali Local Secretary N. Jamsheer allegedly called and issued death threats against him.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
Jan 09, 2026 11:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിമതനായി മൽസരിച്ചതിന് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സിപിഎം മുൻ ഏരിയാ സെക്രട്ടറി ബിജെപിയിൽ








