advertisement

ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

Last Updated:

ഓം ബിർളയുടെ പങ്കാളിത്തം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ അടിവരയിടുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

News18
News18
ഫെബ്രുവരി 17ന് ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശ് നിയുക്ത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷനുമായ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഓം ബിർളയുടെ പങ്കാളിത്തം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ അടിവരയിടുന്നുവെന്നും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ജനാധിപത്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിലേക്കുള്ള ബംഗ്ലാദേശിന്റെ മാറ്റത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയാണ് ബിഎൻപി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നത്. 35 വർഷത്തിന് ശേഷം രാജ്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ പുരുഷനായി മാറാൻ പോവുകയാണ് 60-കാരനായ റഹ്മാൻ. ചൈന, സൗദി അറേബ്യ, ഇന്ത്യ, പാകിസ്ഥാൻ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണെ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ തുടങ്ങി 13 രാജ്യങ്ങളിലെ ഭരണത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗ്ലാദേശ് ക്ഷണിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ബിഎൻപിയുടെ ക്ഷണം, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് താരിഖ് റഹ്മാൻ നടത്തുന്ന ക്രിയാത്മകമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പ്രധാനമന്ത്രി മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് മോദി ആശംസകളും പിന്തുണയും അറിയിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement