പുതിയ തെളിവുകൾ ലഭിച്ചെന്ന് NIA; ജയിലില്‍ കഴിയുന്ന നാല് PFI നേതാക്കളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള രേഖകളുടെ പരിശോധനയിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു.
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ജയിലില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും വീണ്ടും കസ്റ്റഡിയില്‍ വിട്ടത്. പോപ്പുലര്‍ ഫ്രണ്ട് സോണല്‍ സെക്രട്ടറി ഷിഹാസ്, സി.ടി.സുലൈമാന്‍, സൈനുദ്ദീന്‍, സാദിഖ് അഹമ്മദ് എന്നിവരെയാണ് ഈ മാസം 15 വരെ കസ്റ്റഡിയിൽ വിട്ടത്.
പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് 14 പേരാണ് അറസ്റ്റിലായത്. ഇവരെയെല്ലാം നേരത്തെ ചോദ്യംചെയ്ത ശേഷം ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറിനെ എന്‍.ഐ.എ. വിശദമായി ചോദ്യംചെയ്തിരുന്നു. തുടർന്ന് പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പരിശോധിച്ചു.
സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള രേഖകളുടെ പരിശോധനയിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ കേസില്‍ ജാമ്യം തേടി പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഇ. അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 4:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതിയ തെളിവുകൾ ലഭിച്ചെന്ന് NIA; ജയിലില്‍ കഴിയുന്ന നാല് PFI നേതാക്കളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു