CPM Kerala Assembly election 2021| സിപിഎം സ്ഥാനാർഥി പട്ടിക: 5 മന്ത്രിമാരുൾപ്പെടെ 33 എംഎല്‍എമാരും മത്സരിക്കാനില്ല; നാല് പേര്‍ 30 വയസില്‍ താഴെ

Last Updated:

30 നും 40 നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍ മത്സരരംഗത്തുണ്ട്. 12 വനിതകളും പട്ടികയിൽ ഇടംനേടി

തിരുവനന്തപുരം: തുടർ ഭരണം ലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ട് ടേം മാനദണ്ഡം പാലിച്ച് മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. 12 വനിതകളാണ് 83 പേരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു. 2016 ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇതിൽ 9 പേർ സ്വതന്ത്രന്മാരായാണ് ജനവിധി തേടുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍. എം എം മണി, എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിവർ മത്സരരംഗത്തുണ്ട്.
മന്ത്രിമാരായ ഇ പി ജയരാജൻ, തോമസ് ഐസക്, ജി സുധാകരൻ, എ കെ ബാലൻ, സി രവീന്ദ്രനാഥ് എന്നിവരാണ് ഇത്തവണ മത്സര രംഗത്തില്ലാത്തത്. സ്ഥാനാർഥികളിൽ 13 പേർ യുവജന വിദ്യാർഥി രംഗത്തു പ്രവർത്തിക്കുന്നവരാണ്. 30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ജെയ്ക് സി തോമസ്, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, പി മിഥുന എന്നിവരാണവർ. മുപ്പതിനും 40നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടച്ചവര്‍. ബിരുദധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള 2 പേരും ആർക്കിടെക്റ്റായ ഒരാളും എംബിബിഎസ് പരീക്ഷ പാസായ 2 പേരും പട്ടികയിലുണ്ട്.
advertisement
പുതുതായി മുന്നണിയിലേക്കു വന്ന കേരള കോൺഗ്രസ് എമ്മിനും എൽജെഡിക്കും സീറ്റ് കണ്ടെത്തുമ്പോൾ 2016ൽ ഉണ്ടായിരുന്ന സീറ്റുകളിൽ കുറവു വരുമെന്ന യാഥാർഥ്യം ഘടകക്ഷികൾ ഉൾകൊണ്ടതായി എ.വിജയരാഘവൻ പറഞ്ഞു. 5 സിറ്റിങ് സീറ്റ് ഉൾപ്പെടെ 7 സീറ്റ് സിപിഎം വിട്ടുകൊടുത്തു. എല്ലാ ഘടകക്ഷികളും വിട്ടുവീഴ്ച ചെയ്തതിൽ എൽഡിഎഫിന് സംതൃപ്തിയുണ്ട്. അംഗീകാരത്തിന്റെ മാനദണ്ഡം പാർലമെന്ററി പ്രവർത്തനം മാത്രമല്ല സംഘടനാപ്രവർത്തനം കൂടിയാണ്. ആരെയും ഒഴിവാക്കലല്ല രണ്ടു ടേം മാനദണ്ഡത്തിലൂടെ ഉദ്ദേശിക്കുന്നത്. പകരം പുതിയ ആളുകൾക്ക് അവസരം നല്‍കുകയാണ്. മികച്ച ആളുകളെ ഒഴിവാക്കിയതായി ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നത് ജനം നിരാകരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM Kerala Assembly election 2021| സിപിഎം സ്ഥാനാർഥി പട്ടിക: 5 മന്ത്രിമാരുൾപ്പെടെ 33 എംഎല്‍എമാരും മത്സരിക്കാനില്ല; നാല് പേര്‍ 30 വയസില്‍ താഴെ
Next Article
advertisement
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
  • ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ഇലോൺ മസ്ക് ലൈക്കും ഷെയറും ചെയ്തു.

  • ഇലോൺ മസ്കിന്റെ പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.

  • ഇന്ത്യയിലെ ഉപയോക്താക്കൾ ഈ അവകാശവാദത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.

View All
advertisement