മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ ചാനലുകളിൽ അവതാരകനായും പ്രോഗ്രാമുകളുടെ പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്
കൊച്ചി: മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറായിരുന്നു.
ഏഷ്യാനെറ്റ് അടക്കം വിവിധ ചാനലുകളിൽ അവതാരകനായും പ്രോഗ്രാമുകളുടെ പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. മൂന്ന് വർഷം മുൻപായിരുന്നു ഇദ്ദേഹത്തിന് വൃക്കരോഗം സ്ഥിരീകരിച്ചത് തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിട ആരോഗ്യാവസ്ഥ മോശമാകുകയും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മഞ്ഞുമ്മൽ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 02, 2025 8:00 AM IST


