ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സംവദിക്കുന്ന റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അതുല്യമായ നേട്ടങ്ങൾ കൈവരിച്ചവരെക്കുറിച്ചും, സമൂഹത്തിന് പ്രചോദനമേകുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവരെക്കുറിച്ചും പ്രധാനമന്ത്രി നിരവധി തവണ മൻ കി ബാത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ നിരവധി പരാമർശങ്ങളും ഉണ്ടായിട്ടുണ്ട്.
മന്‍ കി ബാത്തില്‍ പതിനഞ്ചിൽ ഏറെ തവണയാണ് കേരളം ചര്‍ച്ചയായത്. വേമ്പനാട്ട് കായലിലെ മാലിന്യം ശേഖരിക്കുന്ന രാജപ്പൻ മുതൽ വിഷചികിത്സക ലക്ഷ്മിക്കുട്ടിയമ്മ വരെയുള്ളവരെക്കുറിച്ച് പ്രധാനമന്ത്രി പ്രതിപാദിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ ശുചിത്വ പരിപാലനത്തെ കുറിച്ചും ഇടുക്കിയില്‍ ആദിവാസി കുട്ടികള്‍ക്കായി തുറന്ന അക്ഷര ലൈബ്രറിയും കേരളത്തിലെ ആയുര്‍വേദ ചികിത്സയും മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യ ശ്രദ്ധയിലെത്തിച്ചു.
കേരളത്തെക്കുറിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ
പ്രധാനമന്ത്രിക്ക് ഭാരതാംബയുടെ ചിത്രം വിരലടയാളം ഉപയോഗിച്ച് വരച്ച് കത്ത് അയച്ച ചിറ്റൂര്‍ സെന്‍റ് മേരി യു പി സ്കൂളിലെ കുട്ടികള്‍. അവയവ ദാനത്തിന്‍റെ ആവശ്യകതയേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായാണ് ഇത്തരമൊരു കത്ത് അയച്ചത്.
ഇടമലക്കുടിയെന്ന ആദിവാസി ഗ്രാമം തുറന്ന സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നതില്‍ നിന്ന് മുക്തി നേടാന്‍ സഹായിച്ചവരെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
മാലിന്യത്തെ പുനരുപയോഗിക്കുന്ന കൊച്ചി സെന്‍റ് തെരാസാസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പ്രവര്‍ത്തനങ്ങള്‍. തുണികള്‍ ഉപയോഗിച്ച് കളിപ്പാട്ടങ്ങളാണ് വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിക്കുന്നത്.
കെനിയന്‍ മുന്‍ പ്രധാനമന്ത്രിയുടെ മകള്‍ക്ക് ട്യൂമര്‍ മൂലം നഷ്ടമായ കാഴ്ച കേരളത്തിലെ ആയുര്‍വേദ ചികിത്സയിലൂടെ തിരിച്ച് കിട്ടിയതും മൻ കി ബാത്തിൽ പരാമർശച്ചു
വേനല്‍ക്കാലത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ദാഹലഭം സൂക്ഷിക്കാനായി മണ്‍പാത്രങ്ങള്‍ സൌജന്യമായി നിര്‍മ്മിച്ച് നല്‍കുന്ന മുപ്പട്ടം നാരായണനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു
അമ്മയുടെ മരണത്തോടെ ചെറുപ്പ കാലത്ത് നിലച്ച് പോയ സ്കൂള്‍ വിദ്യാഭ്യാസം 105ാം വയസില്‍ പുനരാരംഭിച്ച കൊല്ലം സ്വദേശിനിയായ ഭഗീരഥി അമ്മയെക്കുറിച്ച് മൻ കി ബാത്തിൽ പറഞ്ഞു.
70 ദിവസത്തെ പ്രവര്‍ത്തനത്തിലൂടെ വറ്റി വരണ്ട് പോയ കുട്ടംപേരൂര്‍ നദിയെ പുനരുജ്ജീവിപ്പിച്ച തൊഴിലുറപ്പ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ പ്രവർത്തനം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വിഷ വൈദ്യത്തില്‍ ആഗ്രഗണ്യയായ ആയുര്‍വേദ ചികിത്സകയായ ലക്ഷ്മിക്കുട്ടി, ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന മരുന്ന് കൂട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ തയ്യാറാക്കുന്ന ലക്ഷ്മിക്കുട്ടിയുടെ സേവനം
വായനാശീലം സജീവമാക്കാന്‍ പി എന്‍ പണിക്കര്‍ ഫൌണ്ടേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, ബൊക്കകളും മാലകളും ഒഴിവാക്കി പകരം ബുക്കുകള്‍ നടകുന്ന ഫൌണ്ടേഷന്‍റെ പരിപാടികളെക്കുറിച്ചും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
2014 ഒക്ടോബർ 3 ലാണ് മൻ കി ബാത്തിന്‍റെ ആദ്യ എപ്പിസോഡ് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തു തുടങ്ങിയത്. ദൈനംദിന ഭരണത്തിന്‍റെ വിഷയങ്ങളിൽ പൗരന്മാരുമായി ഒരു സംവാദം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്‍ കി ബാത്ത് തുടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mann ki Baat, Narendra modi, Pm modi