പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളില്ലെന്നാണ് അനിൽകുമാർ പറയുന്നത്
കണ്ണൂർ: എഴുത്തുകാരൻ വി എസ് അനിൽകുമാറിന്റെ വീടിനു മുന്നിൽ റീത്ത്. കണ്ണപുരം എടക്കേപ്പുറത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. സിപിഎം പുറത്താക്കിയ മുൻ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് വി എസ് അനിൽകുമാർ ആയിരുന്നു. പ്രൊഫ. എം എൻ വിജയന്റെ മകനാണ് വി എസ് അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക വിമർശകനുമാണ്.
വ്യാഴാഴ്ച രാവിലെയാണ് വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്ന് റീത്ത് കണ്ടത്. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ പങ്കെടുത്തത്. വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതല്ലാതെ ആർക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളില്ലെന്നാണ് അനിൽകുമാർ പറയുന്നത്.
പുസ്തക പ്രകാശന ചടങ്ങിൽ അനിൽകുമാർ സിപിഎമ്മിനെ വിമർശിച്ചിരുന്നു. അതിനാൽ സിപിഎം പ്രവർത്തകരായിരിക്കും ഇതിനു പിന്നിലെന്നാണ് സംശയം. കണ്ണപുരത്തെ ‘മരുതം’ എന്ന വീട്ടിലാണ് റീത്ത് കണ്ടത്. കണ്ണപുരം പോലീസിൽ പരാതി നൽകി. 'രാവിലെയാണ് റീത്ത് കാണുന്നത്. മകനാണ് ആദ്യം കണ്ടത്. ആപ്പോൾതന്നെ പോലീസിനെ വിളിച്ചു. ഭീഷണി ഉണ്ടായിരുന്നില്ല. ആരുടെപേരും ഊഹിച്ചു പറയാനില്ല. ആരാണെന്ന് പോലീസ് പറയട്ടെ'- അനിൽകുമാർ പറഞ്ഞു.
advertisement
Summary: In a chilling incident in Kannur, a funeral wreath was found placed in front of the residence of prominent writer and social critic V.S. Anil Kumar. The wreath was discovered by his son near the gate of their house, 'Marutham', in Kannapuram on Thursday morning. V.S. Anil Kumar, who is the son of the legendary scholar Prof. M.N. Vijayan, recently participated in a book launch ceremony for V. Kunhikrishnan, a former CPM Area Secretary who was expelled from the party.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
Feb 19, 2026 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയ എഴുത്തുകാരന്റെ കണ്ണൂരിലെ വീടിനു മുന്നിൽ റീത്ത്










