advertisement

സൈബർ ആക്രമണം: ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകി

Last Updated:

ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്

ജെയ്ക്കും ഗീതുവും
ജെയ്ക്കും ഗീതുവും
കോട്ടയം: സൈബർ ആക്രമണത്തിനെതിരെ പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകി. കോട്ടയം എസ് പിക്കാണ് ഗീതു പരാതി നൽകിയത്. ഭർത്താവിനായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയതിനെ സമൂഹ മാധ്യമങ്ങളിൽ മോശമായി ചിത്രീകരിച്ചുവെന്നാന്ന് പരാതി.
ഒരു കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമിൽ നിന്നാണ് വിഡിയോ വന്നതെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീകൾ പോലും അതിനെ അനുകൂലിക്കുന്നത് കണ്ടു. കോൺഗ്രസ്‌ അനുഭാവം ഉള്ളവരാണ് അവർ. ആരായാലും വ്യക്തിപരമായ ആക്രമണങ്ങൾ പാടില്ല. ഇതിൽ രാഷ്ട്രീയം കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും ഗീതു പറഞ്ഞു.
ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് പിടിക്കാൻ ജെയ്ക്ക് ശ്രമിക്കുന്നുവെന്നാണ് വീഡിയോയില്‍ ആരോപിക്കുന്നത്. ഭർത്താവിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ”ജയ്ക്കിന്റെ അവസാനത്തെ അടവ്. ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്‌ഷൻ വർക്കിന്‌ ഇറക്കി സഹതാപം ഉണ്ടാക്കി എടുക്കൽ. അത് പുതുപ്പള്ളിയിൽ ചിലവാകില്ല ജെയ്ക്ക് മോനു”- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഫാന്റം പൈലി എന്ന അക്കൗണ്ട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
advertisement
ജെയ്ക്കിന്റെ ഭാര്യയായ ഗീതു തോമസ് എട്ട് മാസം ഗർഭിണിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സൈബർ ആക്രമണം: ജെയ്ക്ക് സി. തോമസിന്റെ ഭാര്യ ഗീതു പൊലീസിൽ പരാതി നൽകി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement